Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ശുഹൈബ് വധത്തിൽ സി.ബി.ഐ അന്വേഷണമില്ലെന്ന് മുഖ്യമന്ത്രി; ശുഹൈബിന്റെ കുടുംബവും നിരാഹാരത്തിലേക്ക് 

തിരുവനന്തപുരം- യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി ശുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ സി.ബി.ഐ അന്വേഷണമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊലപാതകത്തിൽ മുഴുവൻ പ്രതികളെയും ഒരാഴ്്ച്ചക്കുള്ളിൽ പിടികൂടുമെന്നും മുഖംനോക്കാതെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശുഹൈബ് വധത്തിൽ കോൺഗ്രസ് നൽകിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. സണ്ണി ജോസഫ് എം.എൽ.എയാണ് അടിയന്തരപ്രമേയ നോട്ടീസ് നൽകിയത്. 
പിടിയിലുള്ളത് ഡമ്മി പ്രതികളാണെന്ന വാദം മുഖ്യമന്ത്രി തള്ളി. ഒരാളും കൊല്ലപ്പെടരുതെന്നാണ് സർക്കാർ നിലപാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കണ്ണൂരിൽ അക്രമസംഭവങ്ങൾ മുപ്പത് ശതമാനം കുറഞ്ഞു. 2016-ൽ ഏഴ് പേരാണ് രാഷ്ട്രീയ സംഘർഷത്തിൽ കൊല്ലപ്പെട്ടതെങ്കിൽ ഈ വർഷം രണ്ടു പേർ മാത്രമാണ് കൊല്ലപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. 
എന്നാൽ ശുഹൈബിനെ കൊന്നവർക്കൊപ്പം കൊല്ലിച്ചവരെയു പിടികൂടണമെന്ന് സണ്ണി ജോസഫ് ആവശ്യപ്പെട്ടു. കൊലപാതകത്തെ നിസാരവത്കരിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. വിറകുകീറുന്നത് പോലെയാണ് ശുഹൈബിനെ കൊന്നത്. പോലീസിൽനിന്ന് രഹസ്യങ്ങൾ ചോരുന്നുവെന്ന് ഐ.ജി തന്നെയാണ് വ്യക്തമാക്കിയത്. സി.പി.എം നേതാക്കളുമായി അടുത്ത ബന്ധമാണ് ഈ കേസിൽ പിടിയിലായ പ്രതികൾക്കുള്ളത്. പി. ജയരാജനെ വാഴ്ത്തുന്ന ആൽബത്തിലും കേസിലെ പ്രതി ആകാശ് അഭിനയിച്ചിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.
എന്നാൽ മുഖ്യമന്ത്രിയുടെ മറുപടിയെ തുടർന്ന് അടിയന്തരപ്രമേയത്തിന് അവതരാണാനുമതി നിഷേധിച്ചു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. പ്രതികളെ സർക്കാർ സഹായിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഇന്ന് വൈകിട്ട് മൂന്നിന് യു.ഡി.എഫ് യോഗം ചേരും. ശുഹൈബ് വധത്തിൽ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കിൽ നിരാഹാരസമരമിരിക്കുമെന്ന് കുടുംബം അറിയിച്ചു. 

Latest News