ന്യൂദല്‍ഹി- രാജ്ഭവനിലെ വനിതാ ഉദ്യോഗസ്ഥയോട് ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തെ ഒരു ഗവര്‍ണര്‍ ലൈംഗിക ചുവയോടെ മോശമായി പെരുമാറിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി ലഭിച്ചു. ഏതു സംസ്ഥാനത്തെ ഗവര്‍ണറാണെന്ന് വിവരം പുറത്തു വന്നിട്ടില്ല. പരാതി ഗൗരവത്തിലെടുത്ത കേന്ദ്രം സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ചു വരികയാണ്. തെളിവുകള്‍ ഉണ്ടെങ്കില്‍ വിശദമായി അന്വേഷിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഭവം സത്യമാണെന്ന് തെളിഞ്ഞാല്‍ ഗവര്‍ണറോട് രാജിവെക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടും.
ആരോപണ വിധേയനായ ഗവര്‍ണറില്‍നിന്ന് ഇതുവരെ കേന്ദ്രം വിശദീകരണം തേടിയിട്ടില്ലെന്നറിയുന്നു. സംസ്ഥാനത്ത്് കലുഷിതമായ രാഷ്ട്രീയ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ കേന്ദ്രത്തിന് ആശങ്കകളുണ്ടെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.






