കണ്ണൂര്‍- വര്‍ഗീയതക്കെതിരെ സംസാരിക്കാന്‍ സി.പി.എമ്മിന് ധാര്‍മിക അവകാശമില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി പറഞ്ഞു. ബി.ജെ.പിയുടെ വോട്ട് വാങ്ങി ജയിച്ചയാളാണ് പിണറായിയെന്നും ആ നന്ദി ഇപ്പോഴും പിണറായിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.വര്‍ഗീയതയെ നേരിടാന്‍ കോണ്‍ഗ്രസിനല്ലാതെ മറ്റാര്‍ക്കും കഴിയില്ല. കേരളത്തില്‍ മാത്രമുള്ള സി.പി.എം എങ്ങനെ വര്‍ഗീയതയെ നേരിടുമെന്ന് കെ.സുധാകരന്‍ ചോദിച്ചു.
സി.പി.എമ്മിന്റെ ഏക പച്ചത്തുരുത്താണ് കേരളമെന്നും അദ്ദേഹം വാര്‍ത്താ ലേഖകരോട് പറഞ്ഞു.
കെ.റെയില്‍ സമരവുമായി കോണ്‍ഗ്രസ് മുമ്പോട്ട് പോകും. കോണ്‍ഗ്രസ് സമരങ്ങള്‍ നടക്കേണ്ട സമയത്ത് നടക്കുമെന്നും സുധാകരന്‍ പറഞ്ഞു.