സൗദി കിരീടാവകാശി അറബ് ലോകത്തെ ഏറ്റവും സ്വാധീനമുള്ള വ്യക്തി 

റിയാദ് - അറബ് ലോകത്ത് ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ റഷ്യ ടുഡേ തെരഞ്ഞെടുത്തു. കഴിഞ്ഞ ദിവസങ്ങളിൽ റഷ്യു ടുഡേ വെബ്‌സൈറ്റ് വഴി നടത്തിയ അഭിപ്രായ സർവേയിൽ അറബ് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയെന്നോണം കൂടുതൽ പേർ വോട്ട് രേഖപ്പെടുത്തിയത് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനാണ്. ഡിസംബർ 16 ന് ആരംഭിച്ച് ജനുവരി ഒമ്പതിന് അർധരാത്രി അവസാനിച്ച സർവേയിൽ ആകെ 53,20,927 പേരാണ് പങ്കെടുത്തത്. ഇതിൽ 19,47,362 പേർ (36.7 ശതമാനം പേർ) സൗദി കിരീടാവകാശിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തി. 

 

Latest News