Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയിൽ കോഴിയിറച്ചിക്ക് വില കൂട്ടി

റിയാദ് - സൗദി പൗൾട്രി കമ്പനികൾ കോഴിയിറച്ചി വില ഉയർത്തി. ഒരു കിലോ തൂക്കമുള്ള ശീതീകരിച്ച കോഴിയിറച്ചി പേക്കറ്റിന്റെ വില 14.50 റിയാലിൽ നിന്ന് 15 റിയാലായാണ് കമ്പനികൾ ഉയർത്തിയിരിക്കുന്നത്. ഉൽപാദന ചെലവ് ഉയർന്നതാണ് കോഴിയിറച്ചി വില വർധിപ്പിക്കാൻ കാരണമെന്ന് പൗൾട്രി കമ്പനികളുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. 
കോഴിത്തീറ്റ വിലയിലുണ്ടായ വർധനവാണ് കോഴിയിറച്ചി വില ഉയർത്താൻ പ്രധാന കാരണം. ഇന്ധന വില വർധനവാണ് മറ്റൊരു കാരണം. ഡീസൽ വില സൗദി അറാംകൊ 21 ശതമാനം തോതിൽ വർധിപ്പിച്ചിട്ടുണ്ട്. ഒരു ലിറ്റർ ഡീസലിന്റെ വില 52 ഹലലയിൽ നിന്ന് 63 ഹലലയായാണ് സൗദി അറാംകൊ ഉയർത്തിയത്. കോഴിക്കുഞ്ഞുങ്ങളെ വിരിയിക്കുന്നതിനുള്ള മുട്ടയുടെയും കോഴിക്കുഞ്ഞുങ്ങളുടെയും വില വർധിച്ചതും കോഴിയിറച്ചി വില ഉയർത്താൻ കമ്പനികളെ പ്രേരിപ്പിച്ച ഘടകമാണ്. 
കഴിഞ്ഞ മാസങ്ങളിൽ കോഴിത്തീറ്റ കമ്പനികൾ ഉൽപന്നങ്ങളുടെ വില ഒരു ടണ്ണിന് 1,800 റിയാലിൽ കൂടുതലായി ഉയർത്തിയിട്ടുണ്ട്. കോഴിത്തീറ്റ ഉൽപാദനത്തിന് ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളുടെ വിലയും തുടർച്ചയായി ഉയർന്നിട്ടുണ്ട്. പൗൾട്രി ഫാമുകളുടെ ഉൽപാദന ചെലവിൽ 60 ശതമാനം കോഴിത്തീറ്റ ചെലവ് ഇനത്തിലാണ്. േ
കാഴിക്കുഞ്ഞുങ്ങളുടെ വില ഡിസംബറിൽ 11 ശതമാനം തോതിൽ വർധിച്ചിട്ടുണ്ട്. കോഴിക്കുഞ്ഞിന്റെ വില 2.25 റിയാലിൽ നിന്ന് 2.50 റിയാലായാണ് വർധിച്ചത്. കോഴിക്കുഞ്ഞുങ്ങളെ വിരിയിക്കുന്നതിനുള്ള മുട്ടയുടെ വില 25 ശതമാനം തോതിലും വർധിച്ചിട്ടുണ്ട്. ഡീസൽ വില സൗദി അറാംകൊ തുടർച്ചയായി പുനഃപരിശോധിക്കുന്നതിന്റെയും വരും മാസങ്ങളിലും കോഴിത്തീറ്റ വില വർധിക്കാൻ സാധ്യതയുള്ളതിന്റെയും പശ്ചാത്തലത്തിൽ വരും കാലത്തും കോഴിയിറച്ചി വിലകൾ വീണ്ടും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പൗൾട്രി ഫാം ഉടമ റദി അൽനഗ്‌മോശ് പറഞ്ഞു. 700 ഗ്രാം തൂക്കമുള്ള കോഴിയിറച്ചി പേക്കറ്റിന് 12 റിയാലും 800 ഗ്രാം പേക്കറ്റിന് 13 റിയാലും 900 ഗ്രാം പേക്കറ്റിന് 14 റിയാലും 1,000 ഗ്രാം പേക്കറ്റിന് 15 റിയാലും 1,100 ഗ്രാം മുതൽ 1,200 ഗ്രാം വരെ തൂക്കമുള്ള പേക്കറ്റിന് 16 റിയാലും 1,300 ഗ്രാം പേക്കറ്റിന് 17 റിയാലുമാണ് പുതിയ വിലകൾ. 
 

Latest News