റിയാദ് - ഒറ്റത്തവണ ഉപയോഗത്തിനുള്ള ഷേവിംഗ് ഉപകരണങ്ങൾ ആവർത്തിച്ച് ഉപയോഗിക്കുന്ന ബാർബർ ഷോപ്പുകൾക്ക് 2,000 റിയാൽ തോതിൽ പിഴ ചുമത്തുമെന്ന് മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രാലയം പറഞ്ഞു. അടുത്ത ശനിയാഴ്ച മുതൽ പുതിയ പിഴ നടപ്പാക്കി തുടങ്ങും. നിയമ ലംഘനം ആവർത്തിക്കുന്ന ബാർബർ ഷോപ്പുകൾക്ക് ഇരട്ടി തുക പിഴ ചുമത്തുകയും സ്ഥാപനം ഒരാഴ്ചത്തേക്ക് അടപ്പിക്കുകയും ചെയ്യും. ഉപയോക്താക്കളുടെയും ജീവനക്കാരുടെയും ആരോഗ്യം കാത്തുസൂക്ഷിക്കാനും പകർച്ചവ്യാധി വ്യാപനം തടയാനും സേവന ഗുണനിലവാരം ഉയർത്താനുമാണ് ബാർബർ ഷോപ്പുകൾക്കുള്ള നഗരസഭാ വ്യവസ്ഥകളിലൂടെ ലക്ഷ്യമിടുന്നതെന്ന് മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രാലയം പറഞ്ഞു.