Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ബിഗോസിന്റെ ഇലക്ട്രിക് സ്‌കൂട്ടർ കേരള വിപണിയിൽ

പ്രീമിയം ഇലക്ട്രിക് ഓട്ടോമൊബൈൽസ് ബ്രാൻഡായ ബിഗോസിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടർ ശ്രേണി കേരള വിപണിയിൽ അവതരിപ്പിച്ചു. ബിഗോസ് ഇരുചക്ര വാഹന വിതരണത്തിനായി എം.സി.എച്ച് മോട്ടോഴ്സുമായി കരാർ ഒപ്പിട്ടു.
കണ്ണൂർ റോഡിൽ വെസ്റ്റ് ഹിൽ കളത്തിങ്കൽ ആർക്കേഡിൽ സി.എം.എച്ച് ഷോറൂമിൽ പ്രശസ്ത ചലച്ചിത്ര താരം സാനിയ ഇയ്യപ്പൻ ആണ് ബിഗോസ് അവതരിപ്പിച്ചത്. 
ബിഗോസിന്റെ പ്രശസ്തമായ ബി8, എ2 മോഡൽ വൈദ്യുത സ്‌കൂട്ടറുകൾ ആണ് പുറത്തിറക്കിയത്. 
ബിഗോസ് വെബ്സൈറ്റിലൂടെ ബുക്ക് ചെയ്യപ്പെട്ട, 50 ഇരുചക്ര വാഹനങ്ങളുടെ വിതരണവും നടന്നു. ടെസ്റ്റ് റൈഡിൽ താൽപര്യമുള്ളവർക്ക് അതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ബിഗോസിന്റെ ബി8, എ2 വൈദ്യുത സ്‌കൂട്ടറുകൾ സമാനതകൾ ഇല്ലാത്തതാണെന്ന് ആർ.ആർ ഗ്ലോബൽ സ്ഥാപകനും ബിഗോസിന്റെ എം.ഡിയുമായ ഹേമന്ദ് കബ്റ പറഞ്ഞു.
വളർന്നുകൊണ്ടിരിക്കുന്ന വൈദ്യുത വാഹന വിപണിയിൽ ബിഗോസിന് വൻ സ്വാധീനം ആണുള്ളതെന്ന് സി.എം.എച്ച് മോട്ടോഴ്സ് ഡീലർ പ്രിൻസിപ്പൽ നവാസ് ചെമ്പാൻ  പറഞ്ഞു.
എ-2 ലീഥിയം ഇയോണിന് 67,999 രൂപയും ബിഎട്ട്- ലീഥിയം ഇയോണിന്റെ വില 82,999 രൂപയുമാണ്.
സിൽക്ക് ബ്ലൂ, സ്പാർക്ലിംഗ് ബ്ലൂ, നെബുല ഗ്രേ, പേൾ വൈറ്റ് നിറങ്ങളിൽ ലഭ്യം. https://www.BGAUSS.com/ബിഗോസ് ബുക്കു ചെയ്യാം.
റിമൂവബിൾ ബാറ്ററി, ആന്റി തെഫ്റ്റ് അലാറം, ആന്റി തെഫ്റ്റ് മോട്ടോർ ലോക്കിംഗ്, എൽ.ഇ.ഡി ഇൻസ്ട്രുമെന്റൽ പാനൽ, മൾട്ടി കളേർഡ് ഡിജിറ്റൽ ഡിസ്പ്ലേ തുടങ്ങി ഒട്ടേറെ സവിശേഷതകൾ നിറഞ്ഞതാണ് ബിഗോസ് ഇരുചക്ര വാഹനങ്ങൾ.  
വൈദ്യുത വ്യവസായത്തിലെ മുൻനിരക്കാരായ ആർ.ആർ ഗ്ലോബലിന്റെ ഭാഗമാണ് ബിഗോസ്. കേബിൾ, മാഗ്‌നറ്റ്് വയർ, കോപ്പർ ട്യൂബ്, കൺസ്യൂമർ ഇലക്ട്രിക്കൽസ് എന്നിവയുടെ നിർമാതാക്കളാണ് ആർ.ആർ ഗ്ലോബൽ.

Latest News