Sorry, you need to enable JavaScript to visit this website.

റീട്ടെയിൽ വ്യാപാരികൾക്ക് പുതിയ വഴികൾ തുറന്ന് വി.കെ.സി പരിവാർ ആപ്  അവതരിപ്പിച്ചു

ചലച്ചിത്ര താരവും വി.കെ.സി ബ്രാന്റ് അംബാഡഡറുമായ അമിതാഭ് ബച്ചൻ വി.കെ.സി പരിവാർ ആപ് അവതരിപ്പിക്കുന്നു.  വി.കെ.സി ഗ്രൂപ്പ് എം.ഡി വി.കെ.സി റസാഖ്, ഡയറക്ടർമാരായ വി. റഫീഖ്, കെ.സി. ചാക്കോ എന്നിവർ സമീപം

വി.കെ.സി പ്രൈഡ് പുതിയ മൊബൈൽ ആപ് 'വികെസി പരിവാർ' പുറത്തിറക്കി. വി.കെ.സി ബ്രാൻഡ് അംബാസഡർ അമിതാഭ് ബച്ചനാണ് ആപ് അവതരിപ്പിച്ചത്. ഉപഭോക്താക്കളിലേക്ക് നേരിട്ട് എത്തുന്ന പതിവ് ഓൺലൈൻ വ്യാപാരങ്ങളിൽ നിന്ന് വ്യത്യസ്തമായി അയൽപക്ക വ്യാപാരികളെയും ഡീലർമാരെയും ഉപഭോക്താക്കളുമായി നേരിട്ട് ബന്ധിപ്പിക്കുകയാണ് വി.കെ.സി പരിവാർ ആപ്. ഇതു വഴി ഉപഭോക്താവിന് തൊട്ടടുത്ത ഷോപ്പിലെ വി.കെ.സി ഉൽപന്നങ്ങളും മറ്റും മൊബൈലിൽ പരിശോധിക്കാനും തെരഞ്ഞെടുക്കാനും കഴിയും. റീട്ടെയിൽ ഷോപ്പുകൾക്ക് അവരുടെ മറ്റു ഉൽപന്നങ്ങളും ഈ ആപ്പിലൂടെ വിൽക്കാനും അവസരമുണ്ട്. ഉപഭോക്താക്കൾക്ക് വെർച്വലായി കാലിൽ പാദരക്ഷകൾ അണിഞ്ഞ് നോക്കാവുന്ന പുതിയ നിർമിത ബുദ്ധി സാങ്കേതിക വിദ്യയും ഈ ആപ്പിൽ വൈകാതെ ലഭ്യമാകും.
ഓൺലൈൻ വ്യാപാരത്തിലെ പതിവിൽ നിന്ന് വ്യത്യസ്തമായി മൊത്ത വിതരണക്കാരെയും റീട്ടെയിൽ ഷോപ്പുകളെയും നേരിട്ട് ഉപഭോക്താക്കളുമായി ബന്ധിപ്പിക്കുന്ന ഈ രീതി പരമ്പരാഗത അയൽപക്ക വ്യാപാരികൾക്ക് ബിസിനസ് മെച്ചപ്പെടുത്താനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും അവസരമൊരുക്കുമെന്ന് വി.കെ.സി പ്രൈഡ് മാനേജിങ് ഡയറക്ടർ വി.കെ.സി റസാഖ് പറഞ്ഞു. നേരിട്ട് ഉപഭോക്താക്കൾക്ക് വിൽപന നടത്തുന്ന പരമ്പരാഗത രീതിക്കു പകരമായി അയൽപക്ക വ്യാപാരികളുടെ പങ്കാളിത്തം കൂടി ഉറപ്പാക്കുന്നതിനാൽ ചെറുകിട വ്യാപാരികൾക്ക് ബിസിനസ് മെച്ചപ്പെടുത്താനും പുത്തനൂർജം പകരാനും ഈ പ്ലാറ്റ്ഫോം ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ സാധാരണക്കാരെ ലക്ഷ്യമിട്ട് താങ്ങാവുന്ന വിലയിൽ മികച്ച ഗുണമേന്മയുള്ള പാദരക്ഷകൾ ആയിരത്തിലേറെ മോഡലുകളിലാണ് വി.കെ.സി പ്രൈഡ് വിപണിയിലെത്തിച്ചിരിക്കുന്നത്. ബ്രാൻഡ് അംബാസഡറായി അമിതാഭ് ബച്ചന്റെ വരവും പുതിയ ആപ്പിന്റെ അവതരണവും ബ്രാൻഡിനെ ഇന്ത്യയിലെ സാധാരണക്കാരിലേക്ക് വേഗമെത്താനും അയൽപക്ക വ്യാപാരികളെ ഊർജം പകരാനും സഹായിക്കുമെന്നും റസാഖ് പറഞ്ഞു.

Latest News