Sorry, you need to enable JavaScript to visit this website.

ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ സ്‌കോളർഷിപ്പിന് ജനുവരി 31 വരെ  അപേക്ഷിക്കാം

ഫെഡറൽ ബാങ്ക് സ്ഥാപകൻ കെ.പി. ഹോർമിസിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്‌കോളർഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 31 വരെ നീട്ടി. കേരളം, തമിഴ്നാട്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്കാണ് ഈ സ്‌കോളർഷിപ്പ് നൽകുന്നത്. ഫീസും മറ്റു ചെലവുകളും ഉൾപ്പെടെ പ്രതിവർഷം പരമാവധി ഒരു ലക്ഷം രൂപ വരെയാണ് ലഭിക്കുക.
എം.ബി.ബി.എസ്, എൻജിനീയറിംഗ്, ബി.എസ്സി നഴ്സിംഗ്, എം.ബി.എ, കാർഷിക സർവകലാശാലക്കു കീഴിലുള്ള ബി.എസ്സി അഗ്രികൾച്ചർ, ബി.എസ്സി (ഓണേഴ്സ്) കോ-ഓപറേഷൻ ആന്റ്്്  ബാങ്കിംഗ് വിത്ത് അഗ്രികൾച്ചർ സയൻസസ് എന്നീ കോഴ്സുകൾക്ക് സർക്കാർ/ എയ്ഡഡ്/ സർക്കാർ അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളിൽ മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം ലഭിച്ചവർക്കാണ് സ്‌കോളർഷിപ്പ് ലഭ്യമാക്കിയിരിക്കുന്നത്.

Latest News