കോവിഡ് പടരുന്ന ദല്‍ഹിയില്‍ ആയിരത്തോളം പോലീസുകാര്‍ക്ക് രോഗം

ന്യൂദല്‍ഹി- കോവിഡ് പടര്‍ന്നുപിടിക്കുന്ന ദല്‍ഹിയില്‍ ആയിരത്തോളം പോലീസുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ക്രൈംബ്രാഞ്ച് അഡീഷണല്‍ കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് തിങ്കളാഴ്ച രോഗം സ്ഥരീകരിച്ചത്.
ഇതുവരെ ആയിരത്തോളം പോലീസുകാര്‍ക്ക് കോവിഡ് ബാധിച്ചതായി ദല്‍ഹി പോലീസിലെ അഡീഷണര്‍ പി.ആര്‍.ഒ അനില്‍ മിത്തല്‍ പറഞ്ഞു.എല്ലാവരും നിരീക്ഷണത്തിലാണെന്നും രോഗം പൂര്‍ണമായും ഭേദമായ ശേഷമേ ജോലിയില്‍ തിരികെ പ്രവേശിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ദല്‍ഹിയിലെ പോലീസ് ശേഷി 80,000 ആണ്.
പോലീസുകാര്‍ക്കിടയില്‍ രോഗം പടരുന്നത് തടയാന്‍ ദല്‍ഹി പോലീസ് കമ്മീഷണര്‍ രാകേഷ് അസ്താന ഈയിടെ പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവച്ചിരുന്നു.
ജനങ്ങള്‍ക്കിടയില്‍ ഇറങ്ങേണ്ടവരായതിനാല്‍ കോവിഡിനെതിരെ ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കണമെന്നായിരുന്നു നിര്‍ദേശം.

 

Latest News