കോവിഡ് പേടിച്ച് കുടുംബം വിഷം കഴിച്ചു, അമ്മയും മകനും മരിച്ചു

മധുര- തമിഴ്‌നാട്ടില്‍ കോവിഡ് പേടിച്ച് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ അമ്മയും കുഞ്ഞും മരിച്ചു.  മൂന്ന് പേര്‍ രക്ഷപ്പെട്ടു.
23കാരി ജ്യോതികയും മൂന്ന് വയസ്സുകാരന്‍ മകനുമാണ് മരിച്ചത്. മരിച്ച യുവതിയുടെ മാതാവും സഹോദരങ്ങളുമടക്കം കുടുംബത്തിലെ അഞ്ച് പേരാണ് വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്.

ഭര്‍ത്താവിന്റെ മരണത്തോടെ ജ്യോതികയുടെ അമ്മ ലക്ഷമി തകര്‍ന്ന അവസ്ഥയിലായിരുന്നു. ദിവസക്കൂലിക്ക് ജോലി ചെയ്തിരുന്ന ഇവരുടെ ഭര്‍ത്താവ് നാഗാര്‍ജുന കഴിഞ്ഞ മാസമാണ് മരിച്ചത്. ശനിയാഴ്ച ജ്യോതികയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. മറ്റുള്ളവരും വൈറസ് ബാധിതരാകുമെന്ന് ഭയന്നാണ് കുടുംബം ഒന്നടങ്കം ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു. ഭര്‍ത്താവിനോട് പിണങ്ങി സ്വന്തം വീട്ടില്‍ കഴിയുകയായിരുന്നു ജ്യോതികയും മകനും.

 

Latest News