തിരുവനന്തപുരം- കേരളത്തിൽ രാത്രികാല കർഫ്യൂ ഉണ്ടാവില്ല. വാരാന്ത്യ നിയന്ത്രണങ്ങളും ഉടൻ ഏർപ്പെടുത്തില്ലെന്ന് കോവിഡ് അവലോകന യോഗത്തിൽ തീരുമാനം. ആൾക്കൂട്ടങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചു. പൊതുചടങ്ങുകളിൽ 50 പേർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ.
സ്കൂളുകൾ ഉടൻ അടക്കില്ല. പൊതു-സ്വകാര്യ ചടങ്ങുകളിൽ ആൾക്കൂട്ട നിയന്ത്രണം കർശനമാക്കും. ഓഫീസ് പ്രവർത്തനങ്ങൾ പരമാവധി ഓൺലൈനാക്കാനും നിർദ്ദേശം നൽകും. കൂടുതൽ നിയന്ത്രണങ്ങൾ വേണോയെന്ന് അടുത്ത യോഗത്തിൽ തീരുമാനിക്കും.






