Sorry, you need to enable JavaScript to visit this website.

കോവിഡ് വ്യാപനം: തിയേറ്ററുകള്‍  വീണ്ടും അടച്ചിടുന്നു

മുംബൈ- കോവിഡ് വ്യാപനം ഗുരുതരമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതോടെ മുംബൈയില്‍  സിനിമാ തിയേറ്ററുകള്‍ അടച്ചുതുടങ്ങി. പുതിയ സിനിമകള്‍ പുറത്തിറങ്ങുന്നത് നിലച്ചതും ഇതിന് ആക്കം കൂട്ടിയിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ സിനിമാ തിയേറ്ററുകളില്‍ 50 ശതമാനം പേര്‍ക്കു മാത്രമേ കയറാന്‍ അനുവാദമുള്ളൂ. മാത്രമല്ല കോവിഡ് വ്യാപനം കൂടിയതോടെ തിയേറ്ററുകളിലേക്ക് വരുന്നവരുടെ എണ്ണവും കുറയാന്‍ തുടങ്ങി. ഇതൊക്കെയാണ് തിയേറ്ററുകള്‍ അടച്ചിടുകയാണ് നല്ലതെന്ന തീരുമാനത്തിലേക്ക് ഉടമകളെ എത്തിക്കാന്‍ കാരണമായത്. മഹാരാഷ്ട്രയ്ക്കു പുറമെ മറ്റു സംസ്ഥാനങ്ങളിലേയും സ്ഥിതി വ്യത്യസ്ഥമല്ല. തമിഴ്‌നാട്, കര്‍ണാടക, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നേരത്തെതന്നെ തിയേറ്ററുകളില്‍ പ്രവേശനം 50 ശതമാനം പേര്‍ക്ക് മാത്രമായി നിയന്ത്രിച്ചിരുന്നു. സ്‌പൈഡര്‍മാന്‍: നോ വേ ഹോം, പുഷ്പ: ദി റൈസ്, 83 തുടങ്ങിയ സിനിമകളാണ് നിലവില്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇവ പിന്‍വലിക്കുന്നതോടെ മിക്ക തിയേറ്ററുകളും പ്രവര്‍ത്തനം നിര്‍ത്താനാണ് സാധ്യത.
 

Latest News