Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹാജിമാർക്ക് പാർപ്പിട സൗകര്യം; മദീനയിൽ  ഏകീകൃത ലൈസൻസ് ഓഫീസ് തുറന്നു

മദീന- ലോകത്തിന്റെ അഷ്ട ദിക്കുകളിൽനിന്നും പ്രവാചക നഗരിയിലെത്തുന്ന ഹജ് തീർഥാടകർക്കും സന്ദർശകർക്കും താമസ സൗകര്യം നൽകുന്നതിനുള്ള കെട്ടിടങ്ങൾക്ക് ലൈസൻസ് അനുവദിക്കുന്നതിനുള്ള ഏകീകൃത ഓഫീസ് മദീനയിൽ പ്രവർത്തനം ആരംഭിച്ചു. മദീന ഡിവലമെന്റ് അതോറിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഓഫീസ് കിംഗ് ഫൈസൽ റോഡിനും കിംഗ് അബ്ദുല്ല റോഡിനുമിടയിലാണ് സ്ഥിതി ചെയ്യുന്നത്.
മദീന പ്രവിശ്യാ ഹജ് പാർപ്പിടകാര്യ കമ്മിറ്റി, ഹജ്--ഉംറ മന്ത്രാലയ ഏജൻസി, മദീന നഗരസഭ, വിനോദ സഞ്ചാര-- ദേശീയ പൈതൃക കമ്മീഷൻ, സിവിൽ ഡിഫൻസ് അതോറിറ്റി എന്നീ വിഭാഗങ്ങളുടെയെല്ലാം ലൈസൻസ് ഇവിടെനിന്ന് ഒറ്റയടിക്ക് ലഭ്യമാകും. 
മദീനയിൽ ഹജ് തീർഥാടകർക്ക് അത്യാധുനിക സൗകര്യങ്ങളോടെ താമസം ഒരുക്കിയ കെട്ടിട ഉടമകൾക്ക് ഏകീകൃത ഓഫീസ് സംവിധാനം ഏറെ സഹായകമാകും. ഹജ് തീർഥാടകരുടെ എണ്ണത്തിൽ വർഷംതോറും ക്രമാതീതമായുള്ള വർധനവാണ് വിഷൻ 2030 വിഭാവന ചെയ്യുന്നത്. വിനോദസഞ്ചാര മേഖലയിലെ നിക്ഷേപകരുടെയും റിയൽ എസ്റ്റേറ്റ് ഓഫീസ് ഉടമകളുടെയും താൽപര്യം മുൻനിർത്തി ഓഫീസ് രാവിലെ ഒമ്പത് മുതൽ 12 മണിവരെയും വൈകു. അഞ്ച് മുതൽ ഏഴ് മണി വരെയും പ്രവർത്തിക്കും. ഓഫീസിന്റെ പരീക്ഷണ കാലയളവിലെ പ്രവർത്തനം വിജയകരമായിരുന്നുവെന്ന് മദീന ഡിവലപ്‌മെന്റ് അതോറിറ്റി വൃത്തങ്ങൾ വ്യക്തമാക്കി. ഇതിന് ഏതാനും റിയൽ എസ്റ്റേറ്റ് ഓഫീസ് ഉടമകളുടെയും നിക്ഷേപകരുടെയും സഹായവും അതോറിറ്റി തേടിയിരുന്നു. കഴിഞ്ഞയാഴ്ചകളിൽ 600 ബെഡുകളുള്ള കെട്ടിടങ്ങൾക്ക് ലൈസൻസ് ഇഷ്യു ചെയ്തു. ഈ വർഷം 5000 ബെഡുകൾ 
ഉള്ള കെട്ടിടങ്ങൾക്കും 2019 ഓടെ 20,000 ബെഡുകൾ ഉൾക്കൊള്ളുന്ന കെട്ടിടങ്ങൾക്ക് ലൈസൻസ് അനുവദിക്കുന്നതിനും സാധ്യമാകുമെന്നാണ് അതോറിറ്റിയുടെ പ്രതീക്ഷ. 
മദീനയിലെത്തുന്ന സന്ദർശകർക്ക് പരമാവധി സൗകര്യം സജ്ജമാക്കണമെന്ന് പ്രവിശ്യാ നഗരവികസന സമിതി പ്രസിഡന്റുകൂടിയായ ഗവർണർ ഫൈസൽ ബിൻ സൽമാൻ രാജകുമാരൻ പ്രത്യേകം നിർദേശിച്ചിട്ടുണ്ട്. ഇടത്തരം വരുമാനക്കാർക്കും കുറഞ്ഞ വരുമാനക്കാർക്കും യോജിക്കുന്ന വിലയിൽ താമസ സൗകര്യം ഒരുക്കാനാണ് ഗവർണറുടെ നിർദേശം. 

Latest News