ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ കനത്തമഴയ്ക്ക്  സാധ്യത; ഓറഞ്ച് അലര്‍ട്ട്

ന്യൂദല്‍ഹി- പടിഞ്ഞാറന്‍ കടല്‍ മേഖലയിലെ അസ്വസ്ഥത മൂലം വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.  പടിഞ്ഞാറന്‍ കാറ്റിന്റെ സ്വാധീനഫലമായി ഉത്തരേന്ത്യയിലും പഞ്ചാബിലും ദല്‍ഹിയിലും കനത്തമഴയാണ് ലഭിച്ചത്. വരുംമണിക്കൂറുകളില്‍ ദല്‍ഹിയില്‍ മഴ കുറയും. എന്നാല്‍ തണുപ്പ് കൂടാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. പടിഞ്ഞാറന്‍ കാറ്റിന്റെ സ്വാധീനഫലമായി ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ കനത്തമഴയാണ് പ്രവചിക്കുന്നത്. ഒറീസ,  ഝാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളെയും പടിഞ്ഞാറന്‍ കാറ്റ് സ്വാധീനിക്കും.
ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച വരെ ഈ സംസ്ഥാനങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  ഒറീസയില്‍ ഓറഞ്ച് അലര്‍ട്ട് ജാഗ്രതാനിര്‍ദേശമാണ് നല്‍കിയത്. ചൊവ്വാഴ്ചയും ബുധനാഴ്ചയും ഒറീസയില്‍ കനത്തമഴ ലഭിക്കുമെന്നാണ് പ്രവചനം. ഛത്തീസ്ഗഡ്, ഝാര്‍ഖണ്ഡ്, ഒറീസ എന്നിവിടങ്ങളില്‍ ആലിപ്പഴം വീഴ്ചക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
 

Latest News