ജിദ്ദ അൽവുറൂദ് സ്‌കൂൾ മുൻ പ്രിൻസിപ്പൽ  കെ. അബ്ദുൽറഷീദ് നിര്യാതനായി

ജിദ്ദ- അൽവുറൂദ് ഇന്റർനാഷനൽ സ്‌കൂൾ സ്ഥാപക പ്രിൻസിപ്പലും കോഴിക്കോട് ചാത്തമംഗലം എം.ഇ.എസ് റസിഡൻഷ്യൽ സ്‌കൂൾ അഡ്മിനിസ്‌ട്രേറ്ററും പ്രിൻസിപ്പലുമായി സേവനമനുഷ്ഠിച്ചിരുന്ന കെ. അബ്ദുൽറഷീദ് (70) കോഴിക്കോട്് മെയ്ത്ര ഹോസ്പിറ്റലിൽ നിര്യാതനായി. എലത്തൂർ ചാലക്കൽ കുഞ്ഞായിൻ - കുനിയിൽ ഫാത്തിമാബി എന്നിവരുടെ മകനാണ്. ഖബറടക്കം ഇന്ന് വൈകിട്ട് അത്തോളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ: റസിയ കടലേടത്ത് വീട്. മക്കൾ: ഡോ. ഫാബി കെ. റഷീദ് ( മെയ്ത്ര ഹോസ്പിറ്റൽ, ഫഹദ് കെ. റഷീദ് ( കോഴിക്കോട്), ഫവാസ് കെ. റഷീദ് ( ദുബായ്). മരുമക്കൾ: ഡോ. സഫറുള്ള ( സൈക്കോളജിസ്റ്റ്), ഡോ. സിൽവാന ( എം.എം.സി അത്തോളി), ഡോ. ഇബ്ത്തിസം ( ദുബായ്). സഹോദരങ്ങൾ: ഹഫ്‌സത്ത് കുനിയിൽ, സുബൈദാബി കുനിയിൽ. അബ്ദുൽറഷീദിന്റെ നിര്യാണത്തിൽ ജിദ്ദയിലെ വിദ്യാഭ്യാസ പ്രവർത്തകരും എം.ഇ.എസ് നേതാക്കളും അനുശോചിച്ചു.
 

Latest News