Sorry, you need to enable JavaScript to visit this website.

പങ്കാളികളെ കൈമാറുന്ന സംഘം കേരളത്തിലും, ഏഴു പേർ പിടിയിൽ

കോട്ടയം-പങ്കാളികളെ ലൈംഗിക ബന്ധത്തിന് വേണ്ടി പരസ്പരം കൈമാറുന്ന സംഘം കോട്ടയത്ത് പിടിയിൽ. ആലപ്പുഴ, കോട്ടയം, എറണാകുളം എന്നിവടങ്ങളിൽനിന്നുള്ള ദമ്പതികളാണ് പിടിയിൽ. വലിയ സംഘമാണ് ഇതിന് പിന്നിലുള്ളതെന്ന് പോലീസ് വ്യക്തമാക്കി. കപ്പിൾ മീറ്റ് അപ് കേരള എന്ന ഗ്രൂപ്പ് വഴിയാണ് സംഘത്തിന്റെ പ്രവർത്തനം. ആയിരകണക്കിന് ദമ്പതികളാണ് ഗ്രൂപ്പിലുള്ളത്. ഗ്രൂപ്പുകളിലൂടെയാണ് ദമ്പതികൾ പരസ്പരം പരിചയപ്പെടുന്നത്. പിന്നീട് നേരിട്ട് കാണുകയും ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുകയും ചെയ്യുന്നു. സമൂഹത്തിലെ ഉന്നതർ അടക്കമുള്ളവരാണ് ഗ്രൂപ്പിലുള്ളത്. ചങ്ങനാശേരി സ്വദേശിനിയുടെ പരാതിയിലാണ് പോലീസ് നടപടി സ്വീകരിച്ചത്. ഭർത്താവ് മറ്റുള്ളവരുമായി ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുന്നുവെന്നായിരുന്നു യുവതിയുടെ പരാതി. സംസ്ഥാന വ്യാപകമായി അന്വേഷണം നടത്താനാണ് പോലീസ് നീക്കം.
 

Latest News