കൊച്ചി-നടിയെ അക്രമിക്കാൻ ശ്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ പുതിയ കേസും. അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ചുവെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ക്രൈം ബ്രാഞ്ചാണ് കേസ് എടുത്തത്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസ്. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസ്. ലോറി ഇടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചെന്നാണ് കേസ്. ദിലീപും സഹോദരൻ അടക്കം ആറു പേരുമാണ് കേസിലെ പ്രതികൾ.