Sorry, you need to enable JavaScript to visit this website.

മോഡിയുടെ വഴിമുട്ടിയ സംഭവത്തില്‍ പഞ്ചാബ് മുഖ്യമന്ത്രി എന്തിന് പ്രിയങ്കയ്ക്ക് വിശദീകരണം നല്‍കണം? ചോദ്യം ചെയ്ത് ബിജെപി

ന്യൂദല്‍ഹി- പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദര്‍ശനത്തിനിടെ ഉണ്ടായ സുരക്ഷാ വീഴ്ച സംബന്ധിച്ച് മുഖ്യമന്ത്രി ചരണ്‍ജീത് സിങ് ചന്നി എന്തിന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് വിശദീകരണം നല്‍കണമെന്ന ചോദ്യവുമായി ബിജെപി. പ്രിയങ്ക എന്ത് ഭരണഘടനാ പദവിയാണ് വഹിക്കുന്നതെന്നും പ്രധാനമന്ത്രിയുടെ സുരക്ഷാ കാര്യവുമായി അവരെ എന്തിന് പരിഗണിക്കണമെന്നും ബിജെപി വക്താവ് സാംബിത് പത്ര ചോദിച്ചു. 

പ്രധാനമന്ത്രിക്ക് പഞ്ചാബില്‍ ഒരു ഭീഷണിയും ഉണ്ടായിരുന്നില്ല. അദ്ദേഹം പൂര്‍ണ സുരക്ഷിതനായിരുന്നു. അദ്ദേഹത്തിന് അടുത്തേക്ക് സുരക്ഷഭേദിച്ച് ആരും പോയിട്ടില്ല. നടന്ന എല്ലാ സംഭവങ്ങളേയും കുറിച്ച് പാര്‍ട്ടി നേതാവായ പ്രിയങ്കയ്ക്ക് വിശദീകരണം നല്‍കിയിരുന്നു എന്നും മുഖ്യമന്ത്രി ചന്നി പ്രതികരിച്ചിരുന്നു. ഈ പ്രസ്താവന ഏറ്റെടുത്താണ് ബിജെപി കോണ്‍ഗ്രസിനെതിരെ ട്വിറ്ററില്‍ യുദ്ധം നടത്തുന്നത്.

Latest News