VIDEO ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉജ്ജയ്ന്‍ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി

ഉജ്ജയ്ന്‍- കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മധ്യപ്രദേശിലെ ഉജ്ജയ്‌നിലെ പ്രശസ്തമായ ശിവക്ഷേത്രമായ മഹാകലേശ്വര്‍ ജ്യോതിര്‍ലിംഗ ക്ഷേത്രം സന്ദര്‍ശിച്ച് പ്രാര്‍ത്ഥന നടത്തി. ഭോഗ് ആര്‍തി ഉത്സവത്തോടനുബന്ധിച്ചായിരുന്നു സന്ദര്‍ശനമെന്ന് ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റര്‍ ഗണേഷ് ധകാഡ് പറഞ്ഞു. രാജ്യത്തെ 12 ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളിലൊന്നായ ഇവിടം പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരുന്നു ഗവര്‍ണറുടെ പ്രാര്‍ത്ഥനയെന്നും പുരോഹതിര്‍ പൂജ നടത്തിയെന്നും അഡ്മിനിസിട്രേറ്റര്‍ പറഞ്ഞു. ക്ഷേത്രത്തിലെത്തിയ ഗവര്‍ണറെ ജീവനക്കാര്‍ ഷാള്‍ അണിയിച്ചാണ് സ്വീകരിച്ചത്. ക്ഷേത്രത്തില്‍ 40 മിനിറ്റ് ചെലവിട്ട ശേഷമാണ് ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങിയത്.

Latest News