Sorry, you need to enable JavaScript to visit this website.

പാര്‍ലമെന്റിലെ 402 ജീവനക്കാര്‍ക്ക് കോവിഡ്

ന്യൂദല്‍ഹി- പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം തുടങ്ങാന്‍ ആഴ്ചകള്‍ ബാക്കിനില്‍ക്കെ 400ലേറെ പാര്‍ലമെന്റ് ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകിരിച്ചു. ജനുവരി നാലും എട്ടിനുമിടയില്‍ 1409 ജീവനക്കാരെയാണ് പരിശോധിച്ചത്. ഇവരില്‍ 402 പേരുടെ ഫലം പോസിറ്റീവാണ്. തുടര്‍ന്ന് ഇവരുടെ സാംപിളുകള്‍ ഏതു വകഭേദമാണെന്ന് അറിയാന്‍ ജനിതക ശ്രേണീകരണത്തിന് അയക്കുകയായിരുന്നു. ഒമിക്രോണ്‍ ആണെന്ന് സ്ഥിരീകരിച്ചു. കോവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ഇവര്‍ക്ക് നിര്‍ദേശം നല്‍കി. 

200 ലോക്‌സഭാ ജീവനക്കാരും 69 രാജ്യസഭാ ജീവനക്കാരും 133 അനുബന്ധ ജീവനക്കാരുമാണ് പോസിറ്റീവ് ആയത്. പാര്‍ലമെന്റിനു പുറത്ത് കോവിഡ് പരിശോധന നടത്തിയവരുടെ വിവരം ഈ കണക്കില്‍ ഉള്‍പ്പെടില്ല. ഫെബ്രുവരി ഒന്നിനാണ് പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ആരംഭിക്കുന്നത്.
 

Latest News