VIDEO ഉല്ലാസ യാത്രയ്ക്കിടെ പാറക്കെട്ട് ബോട്ടുകള്‍ക്കു മേല്‍ ഇടിഞ്ഞുവീണ് 7 മരണം

ബ്രസീലിയ- ബ്രസീലിലെ മിനാസ് ഗെറായിസ് സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രമായ ഫുര്‍നാസ് തടാകത്തില്‍ ഉല്ലായ യാത്ര നടത്തുകയായിരുന്ന മൂന്ന് ബോട്ടുകള്‍ക്കുമേല്‍ കൂറ്റന്‍ പാറക്കെട്ട് ഇടിഞ്ഞു വീണ് ഏഴു പേര്‍ മരിച്ചു. 32 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ ഒമ്പത് പേര്‍ ആശുപത്രിയിലാണെന്നും രക്ഷാപ്രവര്‍ത്തന ഏജന്‍സി മേധാവിയായ ലഫ്റ്റനന്റ് പെദ്രോ അയ്ഹാര അറിയിച്ചു. കാണാതായ മൂന്ന് പേര്‍ക്കു വേണ്ടി തിരച്ചില്‍ നടത്തി വരികയാണ്. പ്രാദേശിക സമയം ശനിയാഴ്ച 11 മണിയോടെയാണ് അപകടമുണ്ടായത്. ഉയര്‍ന്നു നില്‍ക്കുന്ന കൂറ്റന്‍ പാറക്കെട്ടുകളാല്‍ ചുറ്റപ്പൈട്ടു കിടക്കുന്ന തടാകമാണിത്. മിനാസ് ഗെറായിസ് സംസ്ഥാനത്ത് ഏതാനും ദിവസങ്ങളായി തുടരെ പെയ്യുന്ന മഴയെ തുടര്‍ന്നാണ് പാറക്കെട്ടുകല്‍ ഇടിഞ്ഞു വീണതെന്ന് അധികൃതതര്‍ അറിയിച്ചു. 

അപകടത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. പാറക്കെട്ട് ഇടിയുന്നത് കണ്ട് ബോട്ടിലുള്ളവര്‍ക്ക് സമീപത്തെ ബോട്ടിലുള്ളവര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. എന്നാല്‍ പാറക്കെട്ടിനു താഴെ ഉണ്ടായിരുന്ന ബോട്ടുകള്‍ വഴിതിരിക്കുന്നതിനു മുമ്പ് തന്നെ കൂറ്റന്‍ പാറക്കെട്ട് ഇടിഞ്ഞ് വെള്ളത്തില്‍ പതിക്കുകയായിരുന്നു. ഒരു ബോട്ട് പൂര്‍ണമായും മുങ്ങി. മറ്റു ബോട്ടുകള്‍ രക്ഷപ്പെട്ടു.

Latest News