Sorry, you need to enable JavaScript to visit this website.

കേരളത്തില്‍ സ്‌കൂളുകള്‍ അടച്ചിടേണ്ട  സാഹചര്യമില്ല-  മന്ത്രി വി. ശിവന്‍കുട്ടി

തിരുവനന്തപുരം- സംസ്ഥാനത്ത് നിലവില്‍ സ്‌കൂളുകള്‍ അടച്ചിടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. കോവിഡ്, ഒമിക്രോണ്‍ കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ വീണ്ടും അടച്ചിടും എന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ക്ക് മറുപടി ആയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് വ്യാപനം തടയാനുള്ള തയ്യാറെടുപ്പോടെയാണ് സ്‌കൂളുകള്‍ തുറന്നത്. അയല്‍ സംസ്ഥാനങ്ങളില്‍ സ്‌കൂളുകള്‍ അടച്ചതുപോലെയുള്ള സാഹചര്യം കേരളത്തില്‍ ഇപ്പോഴില്ല. സ്‌കൂളുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തില്ലെന്നും മന്ത്രി പറഞ്ഞു.
 

Latest News