വന്‍ഭൂരിപക്ഷത്തോടെ ഇനിയും യു.പി ഭരിക്കും, തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷം യോഗി

ലഖ്‌നൗ- ബി.ജെ.പി വന്‍ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തുമെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ സ്വാഗതം ചെയ്തുകൊണ്ടാണ് യോഗിയുടെ ട്വീറ്റ്. ഫെബ്രുവരി പത്ത് മുതല്‍ ഏഴ് ഘട്ടങ്ങളിലായാണ് യു.പിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ്.
മറ്റു നാല് സംസ്ഥാനങ്ങളോടൊപ്പം മാര്‍ച്ചിലാണ് വോട്ടെണ്ണല്‍.
ജനാധിപത്യത്തിന്റെ ഉത്സവത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. ബി.ജെ.പി സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങളുടെ അടിസ്ഥാനത്തില്‍  ജനങ്ങളുടെ അനുഗ്രഹത്തോടെ വീണ്ടും വന്‍ഭൂരിപക്ഷം നേടും- യോഗി ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു.
ഫെബ്രുവരി-10, 20,23, 27, മാര്‍ച്ച് മൂന്ന്, ഏഴ് തീയതികളിലാണ് യു.പിയില്‍ വോട്ടെടുപ്പ്.
പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ സംസ്ഥാനങ്ങളോടൊപ്പം മാര്‍ച്ച് പത്തിനാണ് വോട്ടെണ്ണല്‍.
യു.പിയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി യോഗിയുടെ പേരു തന്നെ ബി.ജെ.പി പ്രഖ്യാപിച്ചിട്ടുണ്ട്.

 

Latest News