കൊച്ചി- നടിയെ അക്രമിച്ച കേസിൽ നടൻ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം. എ.ഡി.ജി.പി എസ് ശ്രീജിത്താണ് ഇക്കാര്യം പറഞ്ഞത്. പുതിയ വെളിപ്പെടുത്തലിന്റെ കൂടി പശ്ചാതലത്തിലായിരിക്കും ചോദ്യം ചെയ്യൽ. ഇന്ന് അന്വേഷണ സംഘം പ്രത്യേക യോഗം ചേർന്നിരുന്നു. ഇതിന് ശേഷമാണ് ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാൻ തീരുമാനിച്ചത്.