വയനാട്ടില്‍ നേപ്പാള്‍ സ്വദേശിനി തലയ്ക്കടിയേറ്റു മരിച്ചു

കല്‍പറ്റ-വയനാട് കുന്നമ്പറ്റയിലെ സ്വകാര്യ കാപ്പിത്തോട്ടത്തിലെ ഷെഡ്ഡില്‍ നേപ്പാള്‍ സ്വദേശിനിയെ തലയ്ക്കടിയേറ്റു മരിച്ചനിലയില്‍ കണ്ടെത്തി. കുന്നമ്പറ്റ നിര്‍മല  കോഫി എസ്റ്റേറ്റ്  തൊഴിലാളി ബിമലയാണ്(30) മരിച്ചത്. എസ്റ്റേറ്റ് തൊഴിലാളിയും നേപ്പാള്‍ സ്വദേശിയുമായ സാലിവാന്‍ ജാഗിരിയുടെ ഭാര്യയാണ്. ഭാര്യയെ കാണുന്നില്ലെന്നു പറഞ്ഞു ശനിയാഴ്ച രാവിലെ സ്ഥലംവിടാന്‍ ശ്രമിച്ച സാലിവാന്‍ ജാഗിരിയെ പന്തികേടുതോന്നിയ നാട്ടുകാര്‍ തടഞ്ഞുവെച്ചു ഷെഡ്ഡില്‍ പരിശോധന നടത്തിയപ്പോഴാണ് ബിമലയെ മരിച്ച നിലയില്‍ കണ്ടത്. കാപ്പി വിളവെടുപ്പിനു തോട്ടത്തില്‍ എത്തിയതാണ് ദമ്പതികള്‍. ഒരു കുട്ടി ഇവര്‍ക്കുണ്ട്. മേപ്പാടി പോലീസ് സാലിവാന്‍ ജാഗിരിയെ കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തു വരികയാണ്.

Latest News