ചാണ്ഡിഗഢ്- ജോലി ചെയ്യുന്ന സ്ഥാപനത്തില്‍നിന്ന് 7.3 ലക്ഷം രൂപ കവര്‍ന്ന ജീവനക്കാരന് അറസ്റ്റില്‍. ചാണ്ഡിഗഢിലെ മനിമജ്റ മാര്‍ക്കറ്റിലാണ് സംഭവം.
സംശയം തോന്നാതിരിക്കാന്‍ പണം കവര്‍ന്ന ശേഷവും ജോലിയില്‍ തുടര്‍ന്ന 28 കാരനാണ് പിടിയിലായത്.
42,000 രൂപയും പരാതിക്കാരന്റെ പേരിലുള്ള ചെക്ക് ബുക്കും സ്വര്‍ണ ലോക്കറ്റും ഇയാളില്‍നിന്ന് കണ്ടെത്തിയതായി പോലീസ് പറഞ്ഞു.
കഴിഞ്ഞ നവംബറില്‍ പണം കവര്‍ന്ന ശേഷം പൂനീത് കുമാര്‍ കടയില്‍ ജോലിയില്‍ തുടര്‍ന്നിരുന്നു. പോലീസ് നടത്തി അന്വേഷണത്തിലാണ് ഒന്നര മാസത്തിനുശേഷം പ്രതി കുടുങ്ങിയത്.






