Sorry, you need to enable JavaScript to visit this website.

സ്ത്രീയുടെ തലയില്‍ തുപ്പുന്ന വീഡിയോ, കേശാലങ്കാര വിദഗ്ധന്‍ കുടുങ്ങി

മുസഫര്‍നഗര്‍-സ്ത്രീയുടെ തലയില്‍ തുപ്പിയതിന് പ്രശസ്ത കേശാലങ്കാര വിദഗ്ധനെതിരെ കേസ്. സ്ത്രീക്കെതിരായ അതിക്രമത്തിനും അപമാനത്തിനും ഇന്ത്യന്‍ ശിക്ഷാ നിമയത്തിലെ 355, 504 വകുപ്പുകള്‍ പ്രകാരമാണ് ഹെയര്‍സ്റ്റൈലിസ്റ്റ് ജാവേദ് ഹബീബിനെിരെ ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
സ്ത്രീയുടെ തലയില്‍ തുപ്പുന്ന വീഡിയോ വൈറലായതിനെ തുടര്‍ന്ന് വീഡിയോ സന്ദേശത്തില്‍ ഇയാള്‍ ക്ഷമ ചോദിച്ചിരുന്നു. നിങ്ങള്‍ക്ക് വേദനിച്ചുവെങ്കില്‍ ഹൃദയത്തിന്റെ അടിത്തട്ടില്‍നിന്ന് ക്ഷമ ചോദിക്കുന്നുവെന്നായിരുന്നു വീഡിയോ സന്ദേശം.
സ്ത്രീയുടെ പരാതിയില്‍ പകര്‍ച്ചവ്യാധി നിയമത്തിന്റെ വിവിധ വകുപ്പുകള്‍ കൂടി ചേര്‍ത്താണ് കേസെടുത്തതെന്ന് മുസഫര്‍നഗര്‍ ഖതൗലി പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥന്‍ രാകേഷ് കുമാര്‍ പറഞ്ഞു.

 

Latest News