കോഴിക്കോട്- കാഴ്ച്ചശക്തി കുറവുള്ള വിദ്യാർഥിയെ പോലീസ് ക്രൂരമായി മർദ്ദിച്ചുവെന്ന് പരാതി. മടപ്പള്ളി കോളേജിലെ രണ്ടാം വർഷ എം.എ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥി നിയാസിനെയാണ് പോലീസ് അക്രമിച്ചത്. കുറ്റിയാടി വയനാട് റോഡിൽവെച്ചാണ് നിയാസിനെ കുറ്റിയാടി എസ്.ഐ അക്രമിച്ചത്. ഇവിടെ ആളുകൾ തമ്മിലുണ്ടായ തർക്കത്തിനിടെ അതുവഴി വന്ന നിയാസിനെ പോലീസ് അക്രമിക്കുകയായിരുന്നു. കണ്ണുകാണില്ലെന്ന് പറഞ്ഞിട്ടും പോലീസ് അത് വകവെക്കാതെ അടിച്ചുവെന്നുമാണ് പരാതി. പോലീസ് മോശം വാക്കുകളുപയോഗിച്ച് ആക്ഷേപിക്കുകയും ചെയ്തു. കുറ്റിയാടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ് നിയാസ്.
(പത്രപ്രവർത്തകൻ എൻ.പി ഷക്കീറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്)






