മുംബൈ- മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ ഭാര്യ രശ്മിയെ മറാത്തി രാബ്രി ദേവിയെന്നു വിളിച്ച സംഭവത്തില്‍ ബി.ജെ.പി പ്രവര്‍ത്തകനെ പോലീസ് വിളിപ്പിച്ചു.
ബി.ജെ.പി മാധ്യമ സംഘത്തില്‍ അംഗമായ ജിതേന്‍ ഗജാരിയയാണ് ട്വിറ്ററില്‍ രശ്മിയെ രാബ്രി ദേവിയുയമായി താരതമ്യം ചെയ്ത് വിവാദത്തിലായത്.
ലാലു പ്രസാദ് യാദവിന്റെ ഭാര്യയാണ് മുന്‍ ബിഹാര്‍ മുഖ്യമന്ത്രി കൂടിയായ രാബ്രി ദേവി. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെ വിമര്‍ശിക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹത്തിന്റെ ഭാര്യയുടെ ഫോട്ടോ പോസ്റ്റ് ചെയത് ബി.ജെ.പി പ്രവര്‍ത്തകന്‍ ഇങ്ങനെ അടിക്കുറിപ്പ് നല്‍കിയത്.