സൗഹാർദ്ദ അന്തരീഷം തകർക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് എസ്.ഡി.പി.ഐ പ്രവർത്തകർക്കെതിരെ കേസ്

കണ്ണൂർ -  കേരളത്തിൽ നില നിൽക്കുന്ന സൗഹാർദ അന്തരീക്ഷം തകർക്കാനും ആഹ്വാനം കലാപത്തിന് നൽകുകയും ചെയ്തതിന് എസ്.ഡി.പി.ഐ പ്രവർത്തകർക്കെതിരെ പോലീസ് കേസ്. തളിപ്പറമ്പ്, പയ്യന്നൂർ, കൂത്തുപറമ്പ് സ്റ്റേഷനുകളിലാണ് കേസ്. അജ്മൽ വടകര എന്നയാൾക്കെതിരെ  തളിപ്പറമ്പ് സി.ഐ. എ.വി ദിനേശന്റെ പരാതിയിലാണ് കേസെടുത്തത്. ഇയാളുടെ ഫേസ്ബുക്ക് പേജിലെ പ്രൊഫൈൽ സന്ദേശം ശ്രദ്ധയിൽപ്പെട്ടതിനെ വഴിയുള്ള തുടർന്നാണ് നടപടി.
 പയ്യന്നൂരിൽ എസ്.ഡി.പി.ഐ മൂളിയടക്കം ബ്രാഞ്ചിനെതിരെയാണ് പോലീസ് സ്വമേധയാ കേസെടുത്തത്. കഴിഞ്ഞ ഡിസംബർ 23 മുതൽ 
തുടർദിവസങ്ങളിലും കലാപം ഉണ്ടാക്കുന്ന രീതിയിൽ പോസ്റ്റുകൾ പ്രചരിപ്പിച്ചതിനാണ് കേസ്.
ആർ.എസ്.എസുകാർക്കെതിരെ വധഭീഷണി സന്ദേശം സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ച എസ്.ഡി.പി.ഐ പ്രവർത്തകൻ നീർവേരി സ്വദേശി ഷഫീഖിനെതിരെയാണ് കൂത്തുപറമ്പ് പോലീസ് കേസെടുത്തത്.ആർ. എസ്.എസുകാർ സമയ യാത്രക്ക് ഒരുങ്ങിക്കൊള്ളുക എന്ന നിലയിൽ സന്ദേശം പോസ്റ്റ് ചെയ്തതിനാണ് കേസെടുത്തത്. ആലപ്പുഴ കൊലപാതകവുമായി ബന്ധപ്പെട്ട് ഐ.ജി. ഹർഷിത അട്ടല്ലൂരിക്കെതിരെ സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടതിന് ഒരാൾക്കെതിരെ പഴയങ്ങാടി പോലീസ് കേസെടുത്തു. അബൂസാലിഹ് എന്നയാൾക്കെതിരെയാണ് കേസ്. ഫാസിസത്തിന്റെ കുഴലൂത്തുകാരി യായി ഐ.ജി ഹർഷിത അട്ടല്ലൂരി മാറരുത് എന്നും,
ഇത് കേരളമാണെന്ന് ഐ.ജി ഓർമ്മിക്കണമെന്നുമായിരുന്നു പോസ്റ്റ്.  ആലപ്പുഴയിൽ കൊല്ലപ്പെട്ട എസ്.ഡി.പി.ഐ നേതാവ് ഷാനിന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തവർക്കെതിരെ കേസെടുത്തതാണ് പോസ്റ്റിടാനുള്ള കാരണമായത്. പോസ്റ്റിട്ടയാളെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.
 

Latest News