കൊച്ചി-സിൽവർ ലൈനിന് വേണ്ടിയുള്ള സ്ഥലം ഏറ്റെടുക്കൽ നടപടി ശരിയാണെന്നും ഇതിന് ആവശ്യമായ വിജ്ഞാപനത്തിന് അനുമതിയുണ്ടെന്നും റെയിൽവേ. ഹൈക്കോടതിയിലാണ് റെയിൽവേ ഇക്കാര്യം വ്യക്തമാക്കിയത്. സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട സർക്കാർ വാദങ്ങളെ റെയിൽവേ പിന്തുണച്ചു. ഭൂമി ഏറ്റെടുക്കലിന്റെ പ്രാരംഭ നടപടികൾ ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട ഹരജിയിലെ അന്തിമ വാദത്തിനിടെയാണ് റെയിൽവേ നിലപാട് വ്യക്തമാക്കിയത്.
സ്ഥലം ഏറ്റെടുക്കൽ റദ്ദാക്കരുതെന്ന് സർക്കാർ ആവശ്യപ്പെട്ടു. സിൽവർ ലൈനിന്റെ സ്ഥലം ഏറ്റെടുക്കൽ നടപടിയുമായി മുന്നോട്ടുപോകാൻ കെ-റെയിലിന് അനുമതിയുണ്ടെന്ന് കോടതിയിൽ റെയിൽവേ അറിയിച്ചു. സ്ഥലം ഏറ്റെടുക്കലിന് കേന്ദ്ര സർക്കാറിന്റെ പ്രത്യേക അനുമതി ആവശ്യമില്ല. സിൽവർ ലൈൻ ഒരു പ്രത്യേക റെയിൽവേ പദ്ധതിയില്ലെന്നും റെയിൽവേ നിലപാട് അറിയിച്ചു.