Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ശ്രീദേവിയുടെ വേര്‍പാടില്‍ രാഷ്ടപ്രതിയുടെ അനുശോചനം

ന്യൂദല്‍ഹി- ശ്രീദേവിയുടെ അപ്രതീക്ഷിത വേര്‍പാടില്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദ് അനുശോചനമറിയിച്ചു. മരണ വാര്‍ത്ത ഞെട്ടിച്ചതായി രാഷ്ട്രപതി ട്വീറ്റ് ചെയ്തു. ലക്ഷക്കണക്കിനു വരുന്ന ആരാധകരുടെ നെഞ്ചു തകര്‍ത്താണ് അവര്‍ കടന്നുപോകുന്നത്. മൂണ്ട്രം പിറൈ, ലാംമെ ഇംഗ്ലിഷ് വിംഗ്ലിഷ് തുടങ്ങിയ സിനിമകളിലെ അഭിനയം മറ്റു അഭിനേതാക്കള്‍ക്ക് പ്രചോദനമാണ്. അവരുടെ കുടുംബത്തോടും അടുത്ത സഹപ്രവര്‍ത്തകരോടും അനുശോചനം അറിയിക്കുന്നു- രാഷ്ട്രപതി ട്വിറ്ററില്‍ കുറിച്ചു.
അഞ്ചു ദശാബ്ദം ഇന്ത്യന്‍ സിനിമയില്‍ നിറഞ്ഞുനിന്ന ശ്രീദേവിയുടെ ആകസ്മിക വേര്‍പാട് വ്യസനകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ബാലതാരമായി മലയാളിക്കു മുന്നിലെത്തിയ ശ്രീദേവി ചലച്ചിത്രാസ്വാദകര്‍ക്ക് എക്കാലത്തും ഹൃദയത്തില്‍ സൂക്ഷിക്കാനുള്ള അഭിനയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. വ്യത്യസ്ത ഭാഷകളില്‍ അനേകം അനശ്വര കഥാപാത്രങ്ങളെ അവതരിപ്പിച്ച ശ്രീദേവിയുടെ അകാല നിര്യാണം ഇന്ത്യന്‍ ചലച്ചിത്ര ലോകത്തിന് അപരിഹാര്യ നഷ്ടമാണ്- പിണറായി വിജയന്‍ കുറിച്ചു.
 

Latest News