Sorry, you need to enable JavaScript to visit this website.

പ്രധാനമന്ത്രി മോഡിയുടേത് ചീപ്പ് നാടകങ്ങളെന്ന് പഞ്ചാബ് മുഖ്യമന്ത്രി

ചണ്ഡീഗഢ്- ജീവന്‍ അപകടത്തിലെന്ന പ്രധാനമന്ത്രിയുടെ നാടകം ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജീത് സിങ് ഛന്നി. പ്രധാനമന്ത്രി ബഹുമാനിക്കപ്പെടുന്ന ഒരു രാഷ്ട്ര നേതാവാണ്. ഇത്തരം വിലകുറഞ്ഞ നാടകങ്ങളുടെ ഭാഗമാകുന്നത് അദ്ദേഹത്തെ പോലൊരു നേതാവിന്റെ പദവിക്ക് ചേരുന്നതല്ല- മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി മോഡിയുടെ ജീവന് ഭീഷണി ഉണ്ടായിരുന്നില്ലെന്നും ഫിറോസ്പൂരിലെ ബിജെപി റാലിക്ക് ആളുകള്‍ കുറഞ്ഞ് കാരണമാണ് പരിപാടി റദ്ദാക്കി അദ്ദേഹം മടങ്ങിയതെന്നും മുഖ്യമന്ത്രി ഛന്നി പറഞ്ഞു. 

റാലി നടക്കുന്നിടത്തെ കാലി കസേരകള്‍ കാരണമാണ് സുരക്ഷാ ഭീഷണി ബാലിശമായ കാരണം ചൂണ്ടിക്കാട്ടി അദ്ദേഹം ദല്‍ഹിക്കു തന്നെ തിരിച്ചുപോയത്. ഇങ്ങനെ ഒരു വ്യാജ പശ്ചാത്തലമുണ്ടാക്കി പ്രധാനമന്ത്രി യാത്ര റദ്ദാക്കി മടങ്ങിയത് പഞ്ചാബിനെ അപകീര്‍ത്തിപ്പെടുത്താനും ജമ്മു കശ്മീരില്‍ ചെയ്തതു പോലെ പഞ്ചാബിലും ജനാധിപത്യത്തെ കൊല്ലാനുള്ള വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഒരു കിലോമീറ്റര്‍ അകലെ ആളുകള്‍ പ്രതിഷേധിക്കുന്നത് എങ്ങനെ പ്രധാനമന്ത്രിയുടെ ജീവന് ഭീഷണിയാകുമെന്നും ഛന്നി ചോദിച്ചു. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും പരമാധികാരത്തിനും വേണ്ടി പഞ്ചാബികള്‍ ജീവന്‍ ബലി നല്‍കിയിട്ടുണ്ടെന്നും അവര്‍ ഒരിക്കലും ഇന്ത്യയുടെ പ്രധാനമന്ത്രിയുടെ ജീവന് ഭീഷണിയാകില്ലെന്നും ഛന്നി മോഡിയെ ഓര്‍മ്മിപ്പിച്ചു.
 

Latest News