Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അബ്ദുസമദ് പൂക്കോട്ടൂരിനെതിരെ കേസ്; പരാജയപ്പെടുത്താമെന്നത് വ്യാമോഹം-എസ്.വൈ.എസ്

മലപ്പുറം-ന്യൂനപക്ഷാവകാശ ലംഘനങ്ങൾക്കെതിരെ പ്രഭാഷണം നടത്തിയതിനു സുന്നീ യുവജന സംഘം സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂരിനെതിരെ കേസെടുത്തത് പ്രതിഷേധാർഹമാണെന്നും തികച്ചും ജനാധിപത്യ രീതിയിൽ നിയമപരമായി സംഘടിപ്പിക്കപ്പെട്ട പൊതുയോഗത്തിൽ പങ്കെടുത്തവരെ പോലും പ്രതികളാക്കിയും ഭീഷണിപ്പെടുത്തിയും പോലീസിനെ ഉപയോഗിച്ച് ന്യൂനപക്ഷ അവകാശ നിഷേധങ്ങൾക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ തകർക്കാമെന്നത് സംസ്ഥാന സർക്കാരിന്റെ വ്യാമോഹം മാത്രമാണെന്നും എസ്.വൈ.എസ് ഈസ്റ്റ് ജില്ലാ കമ്മിറ്റി ചൂണ്ടിക്കാട്ടി.
സർക്കാരിന്റെ കോവിസ് നിയന്ത്രണ പ്രോട്ടോക്കാൾ നിലനിൽക്കുന്നതിനിടയിലും ഭരണകക്ഷികളടക്കമുള്ളവരുടെയും മറ്റും യോഗങ്ങളും പ്രകടനങ്ങളും നിർബാധം നടന്നിട്ടും കേസെടുക്കാത്ത പോലീസ് നിയമവും സമയക്രമങ്ങളും പാലിച്ച് നടത്തിയ പൊതുയോഗത്തിനും പ്രഭാഷകനുമെതിരെ കേസെടുത്തതു  ന്യായീകരിക്കാനാകില്ലെന്ന് എസ്.വൈ.എസ്  ജില്ലാ പ്രസിഡന്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ, സംസ്ഥാന സെക്രട്ടറി ഹംസ റഹ്‌മാനി കൊണ്ടിപ്പറമ്പ്, ജില്ലാ ജനറൽ സെക്രട്ടറി സലീം എടക്കര, ട്രഷറർ അബ്ദുൾഖാദിർ ഫൈസി കുന്നുംപുറം, വൈസ് പ്രസിഡന്റ് ഷാഹുൽ ഹമീദ് എന്നിവർ സംയുക്ത 
പ്രസ്താവനയിൽ പറഞ്ഞു. മത നേതാക്കൾക്കെതിരെ ആഭ്യന്തര വകുപ്പ് നടത്തിക്കൊണ്ടിരിക്കുന്ന ഇത്തരം പ്രവണതകൾ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും നേതാക്കൾ മുന്നറിയിപ്പു നൽകി. അബ്ദുസമദ് പൂക്കോട്ടൂരിനെതിരേ തിരൂരങ്ങാടി പോലീസ് കേസെടുത്തതിൽ  സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. 
മുസ്്‌ലിം കോ-ഓർഡിനേഷൻ കമ്മിറ്റിക്ക് കീഴിൽ പോലീസ് അനുമതിയോടെ നടന്ന ന്യൂനപക്ഷാവകാശ സംരക്ഷണ പരിപാടിയിൽ പ്രസംഗിച്ചതിനാണ് കേസ്. പ്രോട്ടോക്കോൾ പാലിച്ചില്ലെന്ന് കാണിച്ച് അന്യായമായി കേസെടുത്ത പോലീസ് നടപടി അംഗീകരിക്കാനാകില്ലെന്നു സംസ്ഥാന കമ്മിറ്റി  അറിയിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ  സർക്കാരും രാഷ്ട്രീയ കക്ഷികളും നടത്തുന്ന പൊതുപരിപാടികൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും അതിനെതിരെയൊന്നും നടപടി സ്വീകരിക്കാത്ത പോലീസ് തീർത്തും സമാധാനപരമായി മതേതര മൂല്യങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടി നടത്തിയ പരിപാടികൾക്കെതിരെ കേസെടുത്ത് നേതാക്കളെ വേട്ടയാടുന്നതു അംഗീകരിക്കാനാകില്ലെന്നും ആഭ്യന്തര വകുപ്പ് തുടർന്നു കൊണ്ടിരിക്കുന്ന ന്യൂനപക്ഷ വിരുദ്ധതയുടെ പുതിയ ഉദാഹരണമാണ് ഈ കേസെന്നും യോഗം വിലയിരുത്തി. ഡോ.ബഹാഉദീൻ മുഹമ്മദ് നദ്വി, യു.മുഹമ്മദ് ശാഫി ഹാജി ചെമ്മാട്, സിടി അബ്ദുൾഖാദർ തൃക്കരിപ്പൂർ, പി.സി ഇബ്രാഹിം ഹാജി വയനാട്, ചേക്കുട്ടി ഹാജി പാലക്കാട്, സി.എച്ച് മുഹമ്മദ് ത്വയ്യിബ് ഫൈസി, കെ.എ റഹ്‌മാൻ ഫൈസി, കെ.എം.കുട്ടി എടക്കുളം, കെ.ടി കുഞ്ഞാൻ, പി.കെ രായിൻ ഹാജി, എ.കെ ആലിപ്പറമ്പ്, ജാബിർ ഹുദവി കാസർഗോഡ്, ഇസ്മായിൽ ഹുദവി ചെമ്മാട് എന്നിവർ സംബന്ധിച്ചു.

Latest News