5ജി:  വിദേശ കമ്പനികളിൽ നിന്നും ഉപകരണങ്ങൾ വാങ്ങാൻ ജിയോക്ക് അനുമതി


എറിക്‌സൺ, നോക്കിയ, സിസ്‌കോ, ഡെൽ തുടങ്ങിയ കമ്പനികളിൽ നിന്നും 5ജിക്ക് ആവശ്യമായ ഉപകരണങ്ങൾ വാങ്ങാൻ ജിയോക്ക് ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറിയേറ്റ് അനുമതി നൽകി. ഇതോടെ മറ്റു ടെലികോം കമ്പനികൾക്കും ഈ കമ്പനികളിൽ നിന്ന് 5ജിക്ക് ആവശ്യമായ ഉപകരണങ്ങൾ വാങ്ങാനാവും. ഉപകരണങ്ങൾ വാങ്ങാൻ മാത്രമാണ് നിലവിൽ കമ്പനികൾക്ക് അനുവാദമുള്ളത്. 4ജിക്കായി സാംസംഗിന്റെ ഉപകരണങ്ങളാണ് ജിയോ ഉപയോഗിച്ചത്. ഇന്ത്യയിലെ തെരഞ്ഞെടുത്ത നഗരങ്ങളിൽ 5ജി പരീക്ഷണം നടത്തുന്നതിനും സാംസംഗിന്റെ സേവനമാണ് ജിയോ താത്കാലികമായി ഉപയോഗപ്പെടുത്തിയത്.

Latest News