Sorry, you need to enable JavaScript to visit this website.

പഞ്ചാബിലെ സുരക്ഷാ വീഴ്ച; പ്രധാനമന്ത്രി മോഡിയും രാഷ്ട്രപതിയും കൂടിക്കാഴ്ച നടത്തി

ന്യൂദല്‍ഹി- പഞ്ചാബില്‍ പരിപാടിക്കെത്തിയ പ്രധാനമന്ത്രിയെ തടഞ്ഞിട്ട വന്‍ സുരക്ഷാ വീഴ്ച സംബന്ധിച്ച് വിവരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും രാഷ്ട്രപതി റാംനാഥ് കോവിന്ദും കൂടിക്കാഴ്ച നടത്തി. രാഷ്ട്രപതി ഭവനില്‍ അര മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി മോഡി രാഷ്ട്രപതിയെ ഉണ്ടായ സംഭവങ്ങള്‍ ധരിപ്പിച്ചു. സുരക്ഷാ ക്രമീകരണങ്ങളിലുണ്ടായ വന്‍ വീഴ്ചയില്‍ ആശങ്കയുണ്ടെന്ന് രാഷ്ട്രപതി പിന്നീട് ട്വീറ്റിലുടെ പ്രതികരിച്ചു. ബുധനാഴ്ച സംഭവം നടന്നയുടന്‍ രാഷ്ട്രപതി പ്രധാനമന്ത്രിയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇതൊരു സാധാരണ സുരക്ഷാവീഴ്ചയായി കാണാനാകില്ലെന്നും രാഷ്ട്രപതി പറഞ്ഞതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

Latest News