ബിന്ദു അമ്മിണിയെ ആക്രമിച്ചയാളെ കണ്ടെത്തി, സ്ഥിരം കുടിയനെന്ന് പോലീസ്

കോഴിക്കോട്- ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെന കോഴിക്കോട് ബീച്ചില്‍വെച്ച് ആക്രമിച്ചയാളെ കണ്ടെത്തിയതായി പോലീസ്. കോഴിക്കോട് തൊടിയില്‍ സ്വദേശി മോഹന്‍ദാസാണ് ബിന്ദു അമ്മിണിയെ ആക്രമിച്ചത്.
ഇയാള്‍ സ്ഥിരം മദ്യപനാണെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ ദിവസം വൈകീട്ടാണ് ബിന്ദു അമ്മിണിക്കെതിരെ ആക്രമണമുണ്ടായത്. ഉടനെ തന്നെ ഇയാള്‍ ഇവിടെനിന്ന് രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് ബിന്ദു അമ്മിണിയുടെ പരാതിയില്‍ വെള്ളയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബിന്ദു അമ്മിണിക്കെതിരെ  രണ്ടാഴ്ച മുന്‍പ് കോഴിക്കോട് കാപ്പാട് വെച്ചും ആക്രമണം ഉണ്ടായിരുന്നു. തനിക്ക് ഭീഷണികളുണ്ടെന്നുംസംരക്ഷണം നല്‍കണമെന്ന സുപ്രീം കോടതി നിര്‍ദേശം പോലും കേരള പോലീസ് അവഗണിക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തിയിരുന്നു.  

 

Latest News