Sorry, you need to enable JavaScript to visit this website.

വിദേശ സന്ദര്‍ശനത്തിന് ശേഷം രാഹുല്‍ ഗാന്ധി  അടുത്താഴ്ച ഇന്ത്യയില്‍ തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ട്

ന്യൂദല്‍ഹി-കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിദേശ സന്ദര്‍ശനത്തിന് ശേഷം അടുത്താഴ്ച ഇന്ത്യയില്‍ തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ട്. ഡിസംബര്‍ അവസാനമാണ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് പോയത്. എന്നാല്‍ എവിടെക്കാണ് രാഹുല്‍ പോയത് എന്നത് ഔദ്യോഗികമായി കോണ്‍ഗ്രസ് അറിയിച്ചിരുന്നില്ല. എന്നാല്‍ ചില വൃത്തങ്ങളെ ഉദ്ധരിച്ച് രാഹുലിന്റെ യാത്ര ഇറ്റലിയിലേക്കാണ് എന്നായിരുന്നു വാര്‍ത്തകള്‍.
വളരെ പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാഹുലിന്റെ വിദേശ യാത്ര. ഇതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പഞ്ചാബില്‍ നടത്താനിരുന്ന റാലികള്‍ മാറ്റിവച്ചിരുന്നു. ഫെബ്രുവരിയിലോ മാര്‍ച്ചിലോ ആയിരിക്കും ഗോവ, മണിപ്പൂര്‍, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുക എന്നാണ് സൂചന. ഇതിനകം ഈ സംസ്ഥാനങ്ങളില്‍ എല്ലാം തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു കഴിഞ്ഞു.
 

Latest News