Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍ പ്രതിദിന കോവിഡ് കേസുകള്‍  ഒരു ലക്ഷത്തിനടുത്തെത്തി

ന്യൂദല്‍ഹി- രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. ഒറ്റ ദിവസത്തിനിടെ 56.6 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ തൊണ്ണൂറായിരത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഡിസംബര്‍ അവസാനവാരം പ്രതിദിനം പതിനായിരത്തില്‍ കുറവ് കോവിഡ് കേസുകള്‍ മാത്രമായിരുന്നു രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ദിവസങ്ങള്‍ കൊണ്ട് രോഗികളുടെ എണ്ണം കുത്തനെ ഉയര്‍ന്നു. ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണവും കൂടി.പ്രതിദിന കോവിഡ് കേസുകളിലെ വര്‍ദ്ധനവ് ആശങ്ക കൂട്ടുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. മഹാരാഷ്ട്രയില്‍ സ്ഥിതി അതീവ ഗുരുതരമാണ്. ഡിസംബര്‍ 15ന് 5141 സജീവ രോഗികളുണ്ടായിരുന്ന സംസ്ഥാനത്ത് ജനുവരി അഞ്ച് ആയപ്പോള്‍ രോഗികളുടെ എണ്ണം 69,008 ആയി. മുംബൈയില്‍ മാത്രം ഇന്നലെ 15,014 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
 

Latest News