Sorry, you need to enable JavaScript to visit this website.

സൗദി- ഇന്ത്യ എയര്‍ ബബ്ള്‍ സര്‍വീസുകള്‍ തുടങ്ങുന്നു, സൗദിയ എട്ട് മുതല്‍

കൊച്ചി- ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തിലായ ഇന്ത്യ- സൗദി എയര്‍ ബബിളിള്‍ കരാറിന്റെ ഭാഗമായി വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നു. സൗദി എയര്‍ലൈന്‍സ് ജനുവരി എട്ടു മുതലാണ് സര്‍വീസ് ആരംഭിക്കുക. ജിദ്ദ, റിയാദ് സെക്ടറുകളില്‍നിന്നും കൊച്ചിയിലേക്കും തിരിച്ചുമായിരിക്കും സര്‍വീസ്. ജിദ്ദ-കൊച്ചി സെക്ടറില്‍ ആഴ്ചയില്‍ നാല് സര്‍വീസും, റിയാദ്-കൊച്ചി സെക്ടറില്‍ ആഴ്ചയില്‍ മൂന്നു സര്‍വീസും ഉണ്ടായിരിക്കും.

23 കിലോയുടെ രണ്ട് പീസ് ലഗേജുകളാണെങ്കില്‍ ജിദ്ദയില്‍നിന്ന് കൊച്ചിയിലേക്ക് ടിക്കറ്റ് നിരക്ക് 994 റിയാലും 23 കിലോയുടെ ഒരു പീസ് ലഗേജ് മാത്രമാണെങ്കില്‍ ടിക്കറ്റ് നിരക്ക് 740 റിയാല്‍. റിയാദ്-കൊച്ചി സെക്ടറില്‍ രണ്ട് പീസ് ലഗേജുകളാണെങ്കില്‍ 1099 റിയാലും ഒരു പീസ് ലഗേജ് ആണെങ്കില്‍ 999 റിയാലുമായിരിക്കും നിരക്ക്. കൊച്ചിയില്‍നിന്ന് ജിദ്ദയിലേക്ക് വണ്‍ വേ ടിക്കറ്റിനു ഇപ്പോള്‍ 1100 റിയാല്‍ മുതല്‍ കാണിക്കുന്നുണ്ട്. എയര്‍ ഇന്ത്യ സര്‍വീസുകള്‍ തുടങ്ങുന്നത് സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. ഫ്‌ളൈ നാസും ഇന്‍ഡിഗോയും പതിനൊന്നാം തിയതി മുതല്‍ കേരളത്തില്‍ നിന്നു സര്‍വീസ് നടത്തുന്നുണ്ട്. നിലവില്‍ ചാര്‍ട്ടര്‍ സര്‍വിസുകളാണ് സൗദി സെക്ടറിലുള്ളത്.

 

 

Latest News