വിദ്യാര്‍ഥിക്ക് വാക്‌സിന്‍ കുത്തിവെച്ചു, അധ്യാപിക അറസ്റ്റില്‍

ന്യൂയോര്‍ക്ക്- ഔപചാരിക മെഡിക്കല്‍ യോഗ്യതയില്ലാത്ത ന്യൂയോര്‍ക്ക് സ്‌കൂള്‍ അധ്യാപിക വിദ്യാര്‍ഥിക്ക് കോവിഡ് വാക്‌സിന്‍ കുത്തിവെച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായി. കുട്ടിയുടെ മാതാപിതാക്കളുടെ സമ്മതമോ കുത്തിവെപ്പ് നല്‍കാന്‍ നിയമപരമായ അനുമതിയോ ഇല്ലാതിരുന്ന ലോറ റുസ്സോ തന്റെ വീട്ടില്‍ വച്ചാണ് ഡോസ് നല്‍കിയതെന്ന് പോലീസ് പറയുന്നു.
ജീവശാസ്ത്രം പഠിപ്പിക്കുന്ന 54 കാരിയായ റൂസോയെ പുതുവത്സര രാവിലാണ് തടവിലാക്കിയത്. കുറ്റം തെളിഞ്ഞാല്‍ നാല് വര്‍ഷം തടവ് അനുഭവിക്കേണ്ടിവരും. 17 വയസ്സുള്ള ആണ്‍കുട്ടിക്കാണ് വാക്സിന്‍ നല്‍കിയത്.
കുത്തിവെപ്പുകള്‍ തെറ്റായി നല്‍കിയാല്‍ അപകടകരമാണ്. ഒരു വാക്‌സിന്‍ വ്യാജമോ കാലഹരണപ്പെട്ടതോ അല്ലെന്ന് ഡോക്ടര്‍മാരും ലൈസന്‍സുള്ള മെഡിക്കല്‍ ജീവനക്കാരും പരിശോധിക്കേണ്ടതുണ്ട്. രോഗികളോട് അവരുടെ മെഡിക്കല്‍ ചരിത്രത്തെക്കുറിച്ചും ചോദിക്കുകയും കുത്തിവെപ്പിന് ശേഷം അവരുടെ പ്രതികരണം നിരീക്ഷിക്കുകയും വേണം.

 

Latest News