വാഴപ്പഴത്തില്‍നിന്നുണ്ടാക്കിയ ചാരായം കുടിച്ചു, 11 പേര്‍ മരിച്ചു

ബുഗെസെര - റുവാണ്ടയിലെ തെക്ക് കിഴക്കന്‍ ജില്ലയായ ബുഗെസെരയില്‍ ക്രിസ്മസ് ദിനം മുതല്‍ 11 പേര്‍ വാഴപ്പഴത്തില്‍നിന്ന് ഉണ്ടാക്കിയ ചാരായം കുടിച്ച് മരിച്ചതായി റുവാണ്ട ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ സ്ഥിരീകരിച്ചു. മറ്റ് നാല് പേര്‍ ചികിത്സയ്ക്കായി ആശുപത്രിയില്‍ കഴിയുന്നതായാണ് റിപ്പോര്‍ട്ട്.
റുവാണ്ട ഫുഡ് ആന്‍ഡ് ഡ്രഗ്സ് അതോറിറ്റിയുടെ അഭിപ്രായത്തില്‍, മദ്യപിച്ച ഇരകളുടെ വയറ്റില്‍ ഉയര്‍ന്ന അളവിലുള്ള മെഥനോള്‍ രൂപപ്പെട്ടതാണ് മരണ കാരണം. ബ്രൂവറി ഉടമ ഉള്‍പ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി ആര്‍.ഐ.ബി സ്ഥിരീകരിച്ചു.
ലൈസന്‍സില്ലാതെയാണ് ബ്രൂവറി പ്രവര്‍ത്തിക്കുന്നത്, അതിന്റെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. അനധികൃത മദ്യവിതരണം തടയുന്നതിനായി രാജ്യവ്യാപകമായി കാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്.

 

 

Latest News