തൊഴില്‍ തട്ടിപ്പില്‍ തമിഴ്‌നാട് മുന്‍മന്ത്രി അറസ്റ്റില്‍

വിരുദുനഗര്‍- തൊഴില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ തമിഴ്‌നാട് മുന്‍ മന്ത്രി കെ.ടി. രാജേന്ദ്ര ഭാലാജിയെ പോലീസ് അറസ്റ്റ് ചെയ്തു. അണ്ണാ ഡി.എം.കെ ഭരണത്തില്‍ മന്ത്രിയായിരുന്ന ഭാലാജിയെ കൃഷ്ണഗിരി ജില്ലയിലെ ഹുസൂറിനു സമീപം വെച്ചാണ് അറസ്റ്റ് ചെയ്തത്.

മുന്‍മന്ത്രിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി കഴിഞ്ഞമാസം തള്ളിയിരുന്നു. തൊഴില്‍ വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതികളില്‍ വിരുദുനഗര്‍ പോലീസ് സ്‌റ്റേഷനില്‍ മുന്‍മന്ത്രിക്കെതിരെ രണ്ട് എഫ്.ഐ.ആറുകള്‍ ഫയല്‍ ചെയ്തിരുന്നു.

 

Latest News