Sorry, you need to enable JavaScript to visit this website.
Saturday , June   03, 2023
Saturday , June   03, 2023

സര്‍വേക്കല്ല് മാറ്റിയാല്‍ കെറെയില്‍  ഇല്ലാതാക്കാനാകില്ല-കോടിയേരി 

തൊടുപുഴ-സര്‍വേക്കല്ല് എടുത്തുമാറ്റിയാല്‍ കെറെയില്‍ പദ്ധതി ഇല്ലാതാക്കാനാകില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സര്‍വേക്ക് ആധുനിക സംവിധാനമുണ്ട്. കുറച്ച് കോണ്‍ഗ്രസുകാര്‍ മാത്രമാണ് എതിര്‍ക്കുന്നത്. പദ്ധതി തടയാന്‍ യു.ഡി.എഫിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. വികസന പദ്ധതികളെ തടസപ്പെടുത്തുന്നവരെ ജനങ്ങള്‍ ഒറ്റപ്പെടുത്തും. ഇത്തരം സമീപനങ്ങളില്‍ നിന്ന് യു.ഡി.എഫ് പിന്തിരിയണം. കെ റെയിലിനെതിരെ യുദ്ധം ചെയ്യാനുള്ള ശേഷിയൊന്നും കേരളത്തിലെ കോണ്‍ഗ്രസിന് ഇപ്പോഴിയില്ലെന്ന് കോടിയേരി പറഞ്ഞു. കേരളത്തില്‍ സി.പി.ഐ.എമ്മും സി.പി.ഐയും തമ്മില്‍ തര്‍ക്കവുമില്ല. അഭ്രിപ്രായ പ്രകടനം കൊണ്ട് ബന്ധം തകരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പാര്‍ട്ടിയുടെ ഇടുക്കി ജില്ലാ സമ്മേളനം സംബന്ധിച്ച് മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ നല്‍കുകയാണ്. ആഭ്യന്തര വകുപ്പിന് മാത്രമായി ഒരു മന്ത്രിവേണമെന്ന തരത്തില്‍ സമ്മേളന പ്രതിനിധികള്‍ പറഞ്ഞതായി മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കി. വാര്‍ത്ത വക്രീകരിക്കുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ പിന്തിരിയണമെന്നും കോടിയേരി പറഞ്ഞു.
 

Latest News