ഓടിക്കൊണ്ടിരുന്ന ബസ് കത്തിയമര്‍ന്നു; യാത്രക്കാര്‍ രക്ഷപ്പെട്ടത് മുടിനാരിഴയ്ക്ക്

കണ്ണൂര്‍- കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന ബസ് പൂര്‍ണമായും കത്തിനശിച്ചു. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കണ്ണൂര്‍ - കോലത്തുവയല്‍ റൂട്ടിലോടുന്ന മായാസ് എന്ന ബസാണ് അഗ്‌നിക്കിരയായത്. ഇന്ന് രാവിലെ 9.30ന് കണ്ണൂര്‍ നഗരത്തിലെ പൊടിക്കുണ്ടിലാണ് സംഭവം.

നിറയെ യാത്രക്കാരുമായി പോകവെ ഡ്രൈവറുടെ സീറ്റിന്റെ വശത്തുനിന്ന് തീപ്പൊരി ഉയരുന്നതാണ് ആദ്യം കണ്ടത്. പുക ഉയര്‍ന്നതോടെ ഡ്രൈവര്‍ പൊടുന്നനെ ബസ് റോഡരികിലേക്ക് ഒതുക്കി നിറുത്തുകയും യാത്രക്കാരെ പുറത്തിറക്കുകയും ചെയ്തു.

യാത്രക്കാരെല്ലാം സുരക്ഷിതരായി പുറത്തിറങ്ങി നിമിഷങ്ങള്‍ക്കകം ബസിനുള്ളിലേക്ക് തീ പടരുകയായിരുന്നു. അഗ്‌നിശമന സേന എത്തിയാണ് തീ അണച്ചത്.

 

 

Latest News