Sorry, you need to enable JavaScript to visit this website.

വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കുന്ന നിയമം: വധഭീഷണിയെന്ന് ഫ്രഞ്ച് എം.പിമാര്‍

പാരീസ്- വാക്‌സിനേഷന്‍ എടുക്കാത്തവരെ പൊതുജീവിതത്തില്‍ നിന്ന് തടയുന്ന കോവിഡ് -19 നിയമത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന്റെ പേരില്‍ വധഭീഷണി ലഭിച്ചതായി നിരവധി ഫ്രഞ്ച് എം.പിമാര്‍ വെളിപ്പെടുത്തി.
പൊതുവേദികളിലേക്കും ഗതാഗത സംവിധാനങ്ങളിലേക്കും പ്രവേശിക്കാന്‍ ആളുകള്‍ വാക്‌സിനേഷന്‍ തെളിവ് കാണിക്കണമെന്ന് ആവശ്യപ്പെടുന്ന  നിയമം പാസാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

നിയമനിര്‍മ്മാണം ഈ ആഴ്ച ഒരു വോട്ടെടുപ്പില്‍ അംഗീകരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു, എന്നാല്‍ ഇത് വാക്‌സിന്‍ എതിരാളികളെ ചൊടിപ്പിച്ചിട്ടുണ്ട്.

യൂറോപ്യന്‍ യൂണിയനില്‍ ഏറ്റവും കൂടുതല്‍ കോവിഡ് വാക്‌സിനേഷന്‍ നിരക്ക് ഉള്ള രാജ്യങ്ങളിലൊന്നാണ് ഫ്രാന്‍സ്.

Latest News