Sorry, you need to enable JavaScript to visit this website.

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് നടി മുഖ്യമന്ത്രിക്ക് കത്തയച്ചു

കൊച്ചി- നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി നടന്‍ ദീലീപിനെതിരെ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ പുതിയ വെളിപ്പെടുത്തലുകള്‍ വന്നതിനു പിന്നാലെ കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഇരയായ നടി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. കേസില്‍ രണ്ടാമത്തെ പ്രോസിക്യൂട്ടറും രാജിവച്ചതില്‍ ആശങ്കയുണ്ടെന്നും കത്തില്‍ പറയുന്നു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളില്‍ അന്വേഷണം വേണമെന്നാണ് പ്രധാന ആവശ്യം. അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ ബാലചന്ദ്രകുമാറും മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.

Latest News