കോട്ടയം- മന്ത്രി വി എന്‍ വാസവന്റെ കാര്‍ കോട്ടയം പാമ്പാടിയില്‍ അപകടത്തില്‍പ്പെട്ടു. ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉച്ചയ്ക്കാണ് അപകടം. മന്ത്രിയുടെ ഗണ്‍മാന് പരിക്കേറ്റു. മന്ത്രിക്ക് കാര്യമായ പരിക്കില്ല. പാമ്പാടി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക പരിശോധന നടത്തിയ ശേഷം മന്ത്രിയെ മറ്റൊരു വാഹനത്തില്‍ കോട്ടയത്തേക്കു കൊണ്ടു പോയി.