Sorry, you need to enable JavaScript to visit this website.

സി.പി.എമ്മുകാരുടെ പരിഹാസത്തിനു മറുപടിയുമായി ഭാരതി കൃഷ്ണകുമാര്‍

ഇരുപത് വര്‍ഷം മുമ്പ് സി.പി.എം വിട്ടു

ചെന്നൈ- ഇരുപത് വര്‍ഷം മുമ്പ് സി.പി.എം വിട്ടയാളാണ് താനെന്ന് പ്രശസ്ത ഇടതു അനുകൂല എഴുത്തുകാരനും ഡോക്യുമെന്ററി ഫിലിം നിര്‍മാതാവുമായ ഭാരതി കൃഷ്ണകുമര്‍. കമല്‍ഹാസന്‍ രൂപീകരിച്ച മക്കള്‍ നീതി മയ്യത്തില്‍ ചേര്‍ന്നതിനെ വിമര്‍ശിച്ച് രംഗത്തുവന്ന സി.പി.എം പ്രവര്‍ത്തകര്‍ക്കാണ് അദ്ദേഹത്തിന്റെ മറുപടി. കമലിന്റെ പുതിയ പാര്‍ട്ടിയുടെ രൂപീകരണത്തില്‍ പ്രധാന പങ്കുവഹിച്ച ഭാരതി കൃഷ്ണകുര്‍ പാര്‍ട്ടി പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തിരുന്നു.
ഒരു സിനിമാ താരം രൂപം നല്‍കിയ പാര്‍ട്ടിയില്‍ ചേര്‍ന്നുവെന്ന ആക്ഷേപിച്ച സി.പി.എം പ്രവര്‍ത്തകരോടൊപ്പം തമിഴ്‌നാട് പ്രോഗ്രസീവ് റൈറ്റേഴ്‌സ് ആന്റ് ആര്‍ടിസ്റ്റ് അസോസിയേഷനും രംഗത്തുവന്നിരുന്നു. സി.പി.എമ്മിന്റെ സ്ലീപ്പര്‍ സെല്ലെന്നും മറ്റും ആക്ഷേപിച്ച് നിരവധി ട്രോളുകളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. 
ഇരുപത് വര്‍ഷം മുമ്പ് താന്‍ ബാങ്ക് ജീവനക്കാരനായിരുന്നപ്പോള്‍ സി.പി.എം അംഗമായിരുന്നുവെന്നും അക്കാലത്ത് യൂനിയന്‍ കാര്യങ്ങളില്‍ സജീവമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയില്‍നിന്ന് ഒഴിവായി ഇപ്പോള്‍ 20 വര്‍ഷം കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുരോഗമന എഴുത്തുകാരുടെ സംഘടനയില്‍ താന്‍ ഒരു പദവിയും വഹിച്ചിരുന്നില്ലെന്നും യോഗങ്ങളില്‍ പ്രത്യേക ക്ഷണിതാവായിരുന്നുവെന്നും ഭാരതി കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു. കമലിനോടൊപ്പം ചേര്‍ന്നതില്‍ സി.പി.എമ്മിലെ ചില നേതാക്കള്‍ തന്നെ അഭിനന്ദിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഇന്ത്യന്‍ രാഷ്ട്രീയം മഹാത്മാഗാന്ധിയുടെ കാലം മുതല്‍തന്നെ വ്യക്തിപ്രഭാവമുള്ള നേതാക്കളുടെ പിന്നാലെയാണെന്ന് കമ്മ്യൂണിസ്റ്റുകാരന്‍ എങ്ങനെ സൂപ്പര്‍ സ്റ്റാര്‍ രൂപീകരിച്ച പാര്‍ട്ടിയുമായി സഹകരിക്കുമെന്ന ചോദ്യത്തിനു മറുപടിയായി ഭാരതി കൃഷ്ണകുമാര്‍ പറഞ്ഞു. കമല്‍ഹാസനും താനും തമ്മില്‍ ധാരണയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു കാലത്ത് അഭിഭാഷകരാണ് രാഷ്ട്രീയത്തിലേക്ക് ഒഴുുകയിരുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് താരങ്ങള്‍ രാഷ്ട്രീയത്തില്‍ വരുന്നതിനെ കൃഷ്ണകുമാര്‍ ന്യായീകരിച്ചത്. കീഴ്‌വെണ്‍മണിയില്‍ നടന്ന ദളിതി കൂട്ടക്കൊലയെ ആധാരമാക്കി നിര്‍മിച്ച രാമയ്യാവിന്‍ കുടിസായി റിലീസ് ചെയ്തതു മുതല്‍ കമല്‍ഹാസനുമായി തനിക്ക് വ്യക്തി ബന്ധമുണ്ട്. ചുട്ടെരിക്കപ്പെട്ടവരുടെ ഭസ്മമാണ് താന്‍ സൂക്ഷിച്ചതെന്നും അത് പുണ്യ ചിതാഭസ്മത്തേക്കാള്‍ പുണ്യകരമാണെന്നും ആദിവാസികള്‍ക്കെതിരായ അതിക്രമങ്ങള്‍ വിഷയമായ ഡോക്യുമെന്ററിയുടെ നിര്‍മാതാവ് കൂടിയായ കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു. സുബ്രഹ്്മണ്യ ഭാരതിയെ കുറിച്ചുള്ള പ്രഭാഷണങ്ങളിലൂടെയാണ് കൃഷ്ണകുമാറിന്റെ പേരിനു മുന്നില്‍ ഭാരതി എന്നുകൂടി ചേര്‍ക്കപ്പെട്ടത്. കമല്‍ഹാസന്റെ പാര്‍ട്ടി പ്രഖ്യാപനത്തില്‍ സഖാക്കളെ എന്നുവിളിച്ചുകൊണ്ടാണ് ഭാരതി കൃഷ്ണകുമാര്‍ അഭിസംബോധന ചെയ്തിരുന്നത്.
 

Latest News